22/07/2026
[fontresizer_tawhidurrahmandear_widget]

‘ഇനിയിവിടെ കുടിയേറ്റക്കാർ വേണ്ട, ഈ രാജ്യം ഓസ്‌ട്രേലിയക്കാർക്കുള്ളതാണ്’; മോദിയുടെ സന്ദർശനത്തിനിടെ തീവ്ര വലതുപക്ഷ പ്രവർത്തകന്റെ പ്രകോപനം

 ‘ഇനിയിവിടെ കുടിയേറ്റക്കാർ വേണ്ട, ഈ രാജ്യം ഓസ്‌ട്രേലിയക്കാർക്കുള്ളതാണ്’; മോദിയുടെ സന്ദർശനത്തിനിടെ തീവ്ര വലതുപക്ഷ പ്രവർത്തകന്റെ പ്രകോപനം

മെൽബൺ: ഔദ്യോഗിക സന്ദർശനത്തിനായി ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികൾ തടസ്സപ്പെടുത്താൻ തീവ്ര വലതുപക്ഷ പ്രവർത്തകന്റെ ശ്രമം. പ്രധാനമന്ത്രി താമസിച്ചിരുന്ന മെൽബണിലെ ഹോട്ടലിൽ അതിക്രമിച്ചു കയറിയ ‘ഓസ്പിൽ’ എന്ന ഓൺലൈൻ അപരനാമത്തിലറിയപ്പെടുന്ന ഹ്യൂഗോ ലെനൻ (22) എന്ന യുവാവാണ് പിടിയിലായത്.

ബുധനാഴ്ച പുലർച്ചെ ഹോട്ടലിൽ പ്രവേശിച്ച ഇയാൾ, “ഇത് ഓസ്‌ട്രേലിയയാണ്, ഇനി ഇന്ത്യക്കാർ വേണ്ട. ഞങ്ങൾക്ക് ഇനി കുടിയേറ്റം വേണ്ട. ഈ രാജ്യം ഓസ്‌ട്രേലിയക്കാർക്കുള്ളതാണ്” എന്ന് ഉച്ചത്തിൽ വിളിച്ചുപറയുകയായിരുന്നു. തുടർന്ന് വിക്ടോറിയ പോലീസ് എത്തി ഇയാളെ ഇവിടെനിന്നും മാറ്റി.

കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന കുടിയേറ്റ വിരുദ്ധ റാലികളായ ‘മാർച്ച് ഫോർ ഓസ്‌ട്രേലിയ’യുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തിയാണ് ലെനൻ എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ഇയാളെ ഒരു ‘നവ-നാസി കൂട്ടാളി’ എന്നാണ് വിശേഷിപ്പിച്ചത്. ഹോട്ടൽ അനിഷ്ട സംഭവത്തിന് പിന്നാലെ, മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുന്ന വേദിയിലും ലെനൻ എത്തി മുദ്രാവാക്യം വിളികളോടെ പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇയാളെ വേഗത്തിൽ അവിടെനിന്നും മാറ്റി.

തടസ്സങ്ങൾക്കിടയിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ നിശ്ചയിച്ചതുപോലെ നടന്നു. മാർവൽ സ്റ്റേഡിയത്തിലെ സ്വീകരണത്തിന് ശേഷം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തി. സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലറുമായും കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Also read: