22/07/2026
[fontresizer_tawhidurrahmandear_widget]

‘ജയ്‌ ശ്രീ റാമിന് സിറി മറുപടി പറയുന്നില്ല, അസ്സലാമു അലൈക്കും പറഞ്ഞാൽ ഉടൻ പ്രതികരണം’; ഐഫോൺ സനാതന വിരുദ്ധരാണെന്നും ഉപേക്ഷിക്കണമെന്നും പ്രചാരണം

 ‘ജയ്‌ ശ്രീ റാമിന് സിറി മറുപടി പറയുന്നില്ല, അസ്സലാമു അലൈക്കും പറഞ്ഞാൽ ഉടൻ പ്രതികരണം’; ഐഫോൺ സനാതന വിരുദ്ധരാണെന്നും ഉപേക്ഷിക്കണമെന്നും പ്രചാരണം

ന്യൂഡൽഹി: ആപ്പിൾ ഹിന്ദുത്വ ആചാരങ്ങളെയും ഇന്ത്യൻ സംസ്‌കാരങ്ങളെയും അവഗണിക്കുകയാണെന്ന ആരോപണവുമായി യുവാവ് രംഗത്ത്. ഐഫോണിലെ വിർച്വൽ അസിസ്റ്റന്റായ സിറിയോട് അസ്സലാമു അലൈക്കും പറഞ്ഞാൽ ഉടൻ പ്രതികരിക്കുന്നുണ്ടെന്നും എന്നാൽ ജയ് ശ്രീ റാം പറഞ്ഞാൽ മറുപടി പറയുന്നില്ലെന്നും യുവാവ് ആരോപിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആപ്പിൾ സനാതരവിരുദ്ധരാണെന്ന പ്രചരണവുമായി നിരവധി പേർ രംഗത്തെത്തി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ശക്തമായ വാക്കപോരാണ് നെറ്റിസൺസിന്റെ ഇടയിൽ നടക്കുന്നത്.

ഏകദേശം രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ആപ്പിൾ കമ്പനി ഹിന്ദു വികാരങ്ങളെയും ഇന്ത്യൻ സാംസ്‌കാരിക മൂല്യങ്ങളെയും അവഗണിക്കുകയാണെന്നും ഒരു പ്രത്യേക മതത്തിന് മാത്രം മുൻഗണന നൽകുകയാണെന്നും ഇയാൾ ആരോപിക്കുന്നുണ്ട്. അതിനാൽ ആളുകൾ ഐഫോൺ ഉപയോഗിക്കണോ വേണ്ടയോ എന്ന് ആലോചിക്കണമെന്നും യുവാവ് പറഞ്ഞു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവർ ഐഫോൺ ഉപേക്ഷിക്കണമെന്ന തരത്തിലുള്ള കടുത്ത പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ജയ് ശ്രീ റാമിനോട് ആഗോള കമ്പനികൾ ബഹുമാനത്തോടെ പ്രതികരിക്കാൻ തങ്ങളുടെ എഐ മോഡലുകളെ പരിശീലിപ്പിക്കണമെന്നും ഇക്കൂട്ടർ വാദിച്ചു.

എന്നാൽ സാങ്കേതിക രംഗത്തെ വിദഗ്ദ്ധർ ഈ വിഷയത്തിന് പിന്നിലെ പ്രായോഗിക കാരണങ്ങൾ വ്യക്തമാക്കുന്നുണ്ട്. ലോകമെമ്പാടും പ്രചരണമുള്ള അറബി സംസാരിക്കുന്ന മുസ്‌ലിംകൾക്കിടയിൽ
അസ്സലാമു അലൈക്കും എന്നത് ദിനേന അഭിസംബോധന ചെയ്യുന്ന വാചകമാണ്. എന്നാൽ ‘ജയ് ശ്രീറാം’ എന്നത് ഭക്തിപരമായ മുദ്രാവാക്യമാണെന്ന് സിറിയുടെ ലാഗ്വേംജ് പ്രോസസ്സിങ് സിസ്റ്റം തിരിച്ചറിയുന്നത്. അതുകൊണ്ടാണ് ഈ വാചകം കേൾക്കുമ്പോൾ സിറി വെബിൽ തിരയുകയോ അനുബന്ധ ഉള്ളടക്കം പ്ലേ ചെയ്യുകയോ ചെയ്യുന്നത്.

സാങ്കേതിക ഉപകരണങ്ങളെ ഒരു മതവുമായി കൂട്ടിക്കെട്ടേണ്ടത് ഇല്ലെന്നും ഇത്തരം വിവാദങ്ങൾ അനാവശ്യമാണെന്നും വാദങ്ങളും ഉയരുമ്പോൾ ഇന്ത്യയിൽ അങ്ങനെയല്ലെന്ന വിചിത്ര വാദവുമായി മറ്റൊരു കൂട്ടരും രംഗത്ത് എത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ ആപ്പിൾ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Also read: