04/09/2026
[fontresizer_tawhidurrahmandear_widget]

കർണാടകയിൽ ബിജെപി എംൽഎയുടെ മകൾ വനിതാ എസ്ഐയുടെ കരണത്തടിച്ചു; കേസെടുത്തിട്ടും അറസ്റ്റ് വൈകുന്നു

 കർണാടകയിൽ ബിജെപി എംൽഎയുടെ മകൾ വനിതാ എസ്ഐയുടെ കരണത്തടിച്ചു; കേസെടുത്തിട്ടും അറസ്റ്റ് വൈകുന്നു

ബംഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയുടെ മകൾ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കരണത്തടിച്ച സംഭവത്തിൽ കേസെടുത്തിട്ടും അറസ്റ്റ് വൈകുന്നതായി പരാതി. തുമകൂരു റൂറൽ എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയാണ് മാണ്ഡ്യ വനിതാ സ്റ്റേഷനിലെ എസ്ഐ സവിത പാട്ടീലിനെ മർദിച്ചത്. ശ്രീരംഗപട്ടണം താലൂക്കിലെ ആരതി ഉക്കട ക്ഷേത്രത്തിൽ പ്രത്യേക സുരക്ഷാ ഡ്യൂട്ടിക്കിടെയാണ് സംഭവം.

ക്ഷേത്രദർശനത്തിനെത്തിയ ഐശ്വര്യയെ അകത്തേക്ക് കടത്തിവിടാൻ വൈകിയതിൽ പ്രകോപിതയായി, ഇവർ എസ്.ഐയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഭാരതീയ ന്യായ സംഹിതയിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ക്യാതനഹള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ പ്രതിയെ കസ്റ്റഡിയിലെടുക്കാനോ നോട്ടീസ് അയക്കാനോ പൊലീസ് തയ്യാറായിട്ടില്ല.

അതേസമയം, സംഭവത്തിൽ ബിജെപി എംഎൽഎ സുരേഷ് ഗൗഡ ഖേദം പ്രകടിപ്പിച്ചു. എന്നാൽ, മകൾക്ക് പ്രവേശനം നിഷേധിച്ച പൊലീസ് ഉദ്യോഗസ്ഥ മറ്റൊരാളെ അകത്തേക്ക് കടത്തിവിട്ടെന്നും മകളെ അസഭ്യം പറഞ്ഞതുമാണ് വാക്കേറ്റത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. മകൾ ഉദ്യോഗസ്ഥയെ മർദിക്കുന്നതിന്റെ വീഡിയോ കണ്ടിട്ടില്ലെന്നും എംഎൽഎ വ്യക്തമാക്കി.

Also read: