04/09/2026
[fontresizer_tawhidurrahmandear_widget]

ബസിൽ കയറുന്നതിനിടെ കാലിടറി; കണ്ണൂരിൽ വയോധികന് രക്ഷകനായി ബസ് ജീവനക്കാരൻ

 ബസിൽ കയറുന്നതിനിടെ കാലിടറി; കണ്ണൂരിൽ വയോധികന് രക്ഷകനായി ബസ് ജീവനക്കാരൻ

കണ്ണൂർ: ബസിൽ കയറുന്നതിനിടെ കാലിടറി അപകടത്തിൽപ്പെടാൻ പോയ വയോധികന് ബസ് ക്ലീനറുടെ സമയോചിതമായ ഇടപെടൽ ജീവനായി. കണ്ണൂർ-കുറ്റ്യാട്ടൂർ പാതയിലോടുന്ന ‘പാർവതി’ ബസിലെ ക്ലീനറും കൊളച്ചേരി സ്വദേശിയുമായ അതുൽ ആണ് രക്ഷകനായത്.

ഇന്ന് രാവിലെ 8.45-ഓടെ പത്താംമൈൽ സ്റ്റോപ്പിലായിരുന്നു സംഭവം. ബസിലേക്ക് കയറാൻ ശ്രമിക്കവേ അബദ്ധത്തിൽ കാലിടറി പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരനെ അതുൽ ഉടൻതന്നെ ചേർത്തുപിടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും ജീവനക്കാരന് സഹായവുമായെത്തി. ബസിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. വയോധികനെ അപകടത്തിൽനിന്ന് കാത്തുരക്ഷിച്ച അതുലിന് മികച്ച അഭിനന്ദനമാണ് ലഭിക്കുന്നത്

Also read: