04/09/2026
[fontresizer_tawhidurrahmandear_widget]

വീട്ടിൽ രഹസ്യമായി സൂക്ഷിച്ച 12 ലക്ഷം രൂപ എലികൾ കരണ്ട് തിന്നു; സ്വർണം വാങ്ങാൻ ഭർത്താവറിയാതെ പെട്ടിയിലാക്കിയ സമ്പാദ്യം പൊടിയായി

 വീട്ടിൽ രഹസ്യമായി സൂക്ഷിച്ച 12 ലക്ഷം രൂപ എലികൾ കരണ്ട് തിന്നു; സ്വർണം വാങ്ങാൻ ഭർത്താവറിയാതെ പെട്ടിയിലാക്കിയ സമ്പാദ്യം പൊടിയായി

ലഖ്‌നൗ: ഭർത്താവറിയാതെ വർഷങ്ങളായി പെട്ടിയിൽ സൂക്ഷിച്ചുവെച്ച 12 ലക്ഷം രൂപ എലികൾ കരണ്ട് നശിപ്പിച്ചു. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് കുടുംബത്തെ കനത്ത ആഘാതത്തിലാഴ്ത്തിയ സംഭവം നടന്നത്. ഭാവിയിൽ സ്വർണാഭരണങ്ങൾ വാങ്ങുക എന്ന ലക്ഷ്യത്തോടെ 2019 മുതൽ സ്ത്രീ ചെറുകിടയായി സ്വരൂപിച്ചുവെച്ച തുകയാണ് പൂർണമായും നശിച്ചത്.

വീട്ടിനുള്ളിലെ ട്രങ്കിനുള്ളിൽ പണം സുരക്ഷിതമായിരിക്കുമെന്ന വിശ്വാസത്തിൽ വർഷങ്ങളോളം ഇവർ പെട്ടി തുറന്നുനോക്കിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ സമ്പാദ്യം പരിശോധിക്കാനായി പെട്ടി തുറന്നപ്പോഴാണ് കറൻസി നോട്ടുകൾ എലികൾ കഷണങ്ങളാക്കി മാറ്റിയ വിവരം പുറത്തറിയുന്നത്. നോട്ടുകളുടെ അവശിഷ്ടങ്ങൾ പെട്ടിക്കുള്ളിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.

ശേഷിക്കുന്ന നോട്ടുകളിൽ കേടുകൂടാത്തവയുണ്ടോ എന്ന് ദമ്പതികൾ പരിശോധിച്ചെങ്കിലും ഭൂരിഭാഗവും ഉപയോഗശൂന്യമായ നിലയിലാണ്. ചിതറിക്കിടക്കുന്ന കീറിനശിച്ച നോട്ടുകൾ ഇരുവരും ചേർന്ന് പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. കുടുംബത്തിന്റെ നഷ്ടത്തിൽ അനുകമ്പ പ്രകടിപ്പിക്കുന്നതോടൊപ്പം തന്നെ, തുക ബാങ്കുകളിൽ നിക്ഷേപിക്കാതെ വീടുകളിൽ രഹസ്യമായി സൂക്ഷിക്കുന്നതിലെ അപകടങ്ങളെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Also read: