ലഖ്‌നൗ: ഭർത്താവറിയാതെ വർഷങ്ങളായി പെട്ടിയിൽ സൂക്ഷിച്ചുവെച്ച 12 ലക്ഷം രൂപ എലികൾ കരണ്ട് നശിപ്പിച്ചു. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് കുടുംബത്തെ കനത്ത ആഘാതത്തിലാഴ്ത്തിയ സംഭവം നടന്നത്. ഭാവിയിൽ സ്വർണാഭരണങ്ങൾ വാങ്ങുക എന്ന ലക്ഷ്യത്തോടെ 2019 മുതൽ സ്ത്രീ ചെറുകിടയായി സ്വരൂപിച്ചുവെച്ച തുകയാണ് പൂർണമായും നശിച്ചത്. വീട്ടിനുള്ളിലെ ട്രങ്കിനുള്ളിൽ പണം സുരക്ഷിതമായിരിക്കുമെന്ന വിശ്വാസത്തിൽ വർഷങ്ങളോളം ഇവർ പെട്ടി തുറന്നുനോക്കിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ സമ്പാദ്യം പരിശോധിക്കാനായി പെട്ടി തുറന്നപ്പോഴാണ് കറൻസി നോട്ടുകൾ എലികൾ കഷണങ്ങളാക്കി മാറ്റിയ വിവരം പുറത്തറിയുന്നത്. നോട്ടുകളുടെ [&Read More