28/09/2026
[fontresizer_tawhidurrahmandear_widget]

എഐ ക്യാമറയുടെ ഒരു ബുദ്ധിയേ! ‘പിൻസീറ്റിലെ ഗിറ്റാറിന് ഹെൽമെറ്റില്ല’; പിഴയിട്ട് എഐ ക്യാമറ; ചലാൻ കണ്ട് ഞെട്ടി സ്കൂട്ടർ യാത്രക്കാരൻ

 എഐ ക്യാമറയുടെ ഒരു ബുദ്ധിയേ! ‘പിൻസീറ്റിലെ ഗിറ്റാറിന് ഹെൽമെറ്റില്ല’; പിഴയിട്ട് എഐ ക്യാമറ; ചലാൻ കണ്ട് ഞെട്ടി സ്കൂട്ടർ യാത്രക്കാരൻ

ബെംഗളൂരു: ബെംഗളൂരുവിൽ ഗിറ്റാറിനെ പിൻസീറ്റ് യാത്രക്കാരനായി തെറ്റിദ്ധരിച്ച് എഐ ക്യാമറ സ്‌കൂട്ടർ ഉടമയ്ക്ക് 500 രൂപ പിഴ ചുമത്തി. സ്‌കൂട്ടറിന്റെ പിൻസീറ്റിൽ യാത്ര ചെയ്ത ആൾ ഹെൽമെറ്റ് ധരിച്ചില്ലെന്ന് കാട്ടിയായിരുന്നു പിഴയൊടുക്കാനുള്ള ഇ-ചലാൻ എത്തിയത്. എന്നാൽ, പിൻസീറ്റിൽ ആരും യാത്ര ചെയ്തിരുന്നില്ലെന്നും, സ്‌കൂട്ടർ ഓടിച്ചിരുന്നയാളുടെ പുറത്തുണ്ടായിരുന്ന ബാഗിലെ ഗിറ്റാറിനെയാണ് എഐ ക്യാമറ യാത്രക്കാരനായി ഫീഡ് ചെയ്തതെന്നും ചലാനിലെ ചിത്രത്തിൽ നിന്ന് വ്യക്തമായി.

ബെംഗളൂരുവിലെ ഹെബ്ബാളിൽ താമസിക്കുന്ന സൗവിക് ദത്ത എന്നയാൾ കഴിഞ്ഞ ദിവസം സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് എഐ ക്യാമറ ഈ ദൃശ്യം പകർത്തിയത്. ഹെൽമെറ്റ് ധരിക്കാത്തതിന് പിഴയടയ്ക്കാനുള്ള അറിയിപ്പ് സ്‌കൂട്ടറിന്റെ രജിസ്റ്റേഡ് ഉടമയായ ഭാര്യയുടെ പേരിലെത്തിയപ്പോഴാണ് സൗവിക് ഈ അബദ്ധം അറിയുന്നത്. തുടർന്ന് ചലാനൊപ്പമുള്ള ചിത്രത്തിൽ തനിക്ക് പിന്നിലുള്ളത് യാത്രക്കാരനല്ലെന്നും ഗിറ്റാറാണെന്നും വ്യക്തമാക്കുന്ന തെളിവുകൾ സഹിതം അദ്ദേഹം ഈ കൗതുകകരമായ സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തറിയിക്കുകയായിരുന്നു.

Also read: