28/09/2026
[fontresizer_tawhidurrahmandear_widget]

‘1000 കോടിയാണെങ്കിലും ചെലവാക്കും; ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കും’;തെലങ്കാന സർക്കാരിനെ ഇതുമായി ബന്ധപ്പെടുത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

 ‘1000 കോടിയാണെങ്കിലും ചെലവാക്കും; ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കും’;തെലങ്കാന സർക്കാരിനെ ഇതുമായി ബന്ധപ്പെടുത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി: ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. പദ്ധതിക്കായി 1000 കോടി രൂപ ചെലവായാലും അത് നൽകാൻ സർക്കാർ തയ്യാറാണെന്നും, ഈ ക്ഷേത്രങ്ങളെ രാജ്യത്തെയും ലോകത്തെയും തന്നെ പ്രധാന തീർഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ അഖില ഭാരത അയ്യപ്പസേവാസംഘം പറവൂർ യൂണിയൻ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരുപ്പതിയിലെ വികസനങ്ങൾക്ക് നേതൃത്വം നൽകിയ ആർക്കിടെക്റ്റ് ഉൾപ്പെടെയുള്ള വിദഗ്ദ്ധരോട് ശബരിമലയും ഗുരുവായൂരും സന്ദർശിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷത്തെ ശബരിമല തീർഥാടന കാലം അവസാനിച്ചാലുടൻ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ ആരംഭിക്കും. കൂടാതെ, തെലങ്കാന സർക്കാരിനെ കൂടി ഈ ബൃഹത്തായ പദ്ധതിയുമായി സഹകരിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഈ വർഷം ഏറ്റവും മികച്ച രീതിയിലുള്ള മണ്ഡലകാലമാണ് ഭക്തർക്കായി ഒരുക്കുകയെന്നും, ഇതിനായി സർക്കാരും ദേവസ്വം ബോർഡും സംയുക്തമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സീസണുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ പൂർത്തിയാക്കേണ്ട എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണികളും നിർമ്മാണങ്ങളും അതിവേഗം പൂർത്തിയാക്കും. തീർഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തിരുന്നു. ഒക്ടോബർ ആദ്യം പമ്പയിൽ വെച്ച് കൂടുതൽ വിപുലമായ അവലോകന യോഗം ചേരുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

Also read: