30/09/2026
[fontresizer_tawhidurrahmandear_widget]

10 മിനിറ്റിൽ 1.5 ലിറ്റർ കോള; അന്ന് ആ യുവാവിന് സംഭവിച്ചതെന്ത്? അപൂർവ്വ മരണവാർത്ത വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ

 10 മിനിറ്റിൽ 1.5 ലിറ്റർ കോള; അന്ന് ആ യുവാവിന് സംഭവിച്ചതെന്ത്? അപൂർവ്വ മരണവാർത്ത വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ

10 മിനിറ്റിനുള്ളിൽ ഒന്നര ലിറ്റർ കൊക്കകോള കുടിച്ചതിനെത്തുടർന്ന് ചൈനീസ് യുവാവ് മരിച്ചെന്ന വർഷങ്ങൾ പഴക്കമുള്ള വാർത്ത വീണ്ടും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുന്നു. 2021-ൽ ബീജിങിൽ നടന്ന അപൂർവ്വ സംഭവം ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി വീണ്ടും പങ്കുവെച്ചതോടെയാണ് പുനരവലോകനം ചെയ്യപ്പെടുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, ചൂട അകറ്റാനായാണ് 22 വയസ്സുള്ള യുവാവ് വേഗത്തിൽ വലിയ കുപ്പി കൊക്കകോള കുടീച്ചുതീർത്തത്. എന്നാൽ ആറ് മണിക്കൂറിന് ശേഷം കടുത്ത വയറുവേദനയും വീക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ബീജിങിലെ ചാവോയാങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഉയർന്ന ഹൃദയമിടിപ്പ്, കുറഞ്ഞ രക്തസമ്മർദ്ദം, വേഗത്തിലുള്ള ശ്വസനം എന്നിവ ഡോക്ടർമാർ നിരീക്ഷിച്ചു.

സിടി സ്കാനിങിൽ യുവാവിന്റെ കുടലിന്റെ ഭിത്തിയിലും കരളിലേക്ക് രക്തം എത്തിക്കുന്ന പോർട്ടൽ സിരയിലും അസാധാരണമായി വാതകം അടിഞ്ഞുകൂടിയതായി കണ്ടെത്തി. ഇത് കരളിന് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്ത ‘ഹെപ്പാറ്റിക് ഇസ്കെമിയ’ എന്ന അവസ്ഥയിലേക്ക് നയിക്കുകയും കരളിന്റെ പ്രവർത്തനം തളർത്തുകയുമായിരുന്നു. വാതകം പുറന്തള്ളാനും ജീവൻ രക്ഷിക്കാനുമുള്ള ചികിത്സകൾ നൽകിയെങ്കിലും ആശുപത്രിയിലാക്കി 18 മണിക്കൂറിനകം യുവാവ് മരണത്തിന് കീഴടങ്ങി.

തീവ്രവും വിചിത്രവുമായ സംഭവമായതിനാലാണ് വർഷങ്ങൾക്ക് ശേഷവും ഈ വാർത്ത ഓൺലൈനിൽ വീണ്ടും പ്രചരിക്കുന്നത്. ദഹനാരോഗ്യത്തെ ബാധിക്കുന്ന ഇത്തരം സാഹചര്യങ്ങൾ ഒറ്റപ്പെട്ട മെഡിക്കൽ കേസുകളാണെന്നും, മരണത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും മെഡിക്കൽ വിദഗ്ധർക്കിടയിൽ ചർച്ചാവിഷയമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏതുതരം പാനീയങ്ങളായാലും ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമായ അളവിൽ ശരീരത്തിലെത്തുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Also read: