22/10/2026
[fontresizer_tawhidurrahmandear_widget]

പോക്കറ്റിൽ എംഡിഎംഎയുമായി ചികിത്സയ്‌ക്കെത്തി; ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ അറസ്റ്റിൽ

 പോക്കറ്റിൽ എംഡിഎംഎയുമായി ചികിത്സയ്‌ക്കെത്തി; ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ അറസ്റ്റിൽ

മലപ്പുറം: എടപ്പാളിൽ ബൈക്കപകടത്തിൽപ്പെട്ട് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവിൽ നിന്ന് എംഡിഎംഎ പിടികൂടി. പട്ടാമ്പി ആമയൂർ സ്വദേശി സിബിനിൽ (21.42 ഗ്രാം) നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ചികിത്സയുടെ ഭാഗമായി ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് സിബിന്റെ പാന്റിന്റെ പോക്കറ്റിൽ വെളുത്ത നിറത്തിലുള്ള ഒരു പാക്കറ്റ് കണ്ടെത്തിയത്. സംശയം തോന്നിയ ആശുപത്രി അധികൃതർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണ പോലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിൽ ഇത് മാരക ലഹരിമരുന്നായ എംഡിഎംഎ ആണെന്ന് സ്ഥിരീകരിക്കുകയും യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ആശുപത്രിയിൽ നേരിട്ടെത്തിയ മജിസ്‌ട്രേറ്റ് പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ സ്ഥിരമായി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റ് ലഹരി ഇടപാടുകാരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Also read: