19/10/2026
[fontresizer_tawhidurrahmandear_widget]

‘പിന്നിൽ മറ്റാരെങ്കിലും ഉണ്ടെങ്കിൽ കനത്ത വില നൽകേണ്ടിവരും’; ഫ്ലൈദുബൈ വിമാനത്തിലെ ആക്രമണത്തിൽ പ്രതികരിച്ച് നെതന്യാഹു

 ‘പിന്നിൽ മറ്റാരെങ്കിലും ഉണ്ടെങ്കിൽ കനത്ത വില നൽകേണ്ടിവരും’; ഫ്ലൈദുബൈ വിമാനത്തിലെ ആക്രമണത്തിൽ പ്രതികരിച്ച് നെതന്യാഹു

തെൽഅവീവ്: ദുബൈയിൽ നിന്ന് തെൽഅവീവിലേക്കുള്ള ഫ്ലൈദുബൈ വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും ഗൂഢാലോചനയോ നിർദേശമോ ഉണ്ടെന്ന് കണ്ടെത്തിയാൽ അവർ അതിന് കനത്ത വില നൽകേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ചയാണ് ഏവരേയും ഞെട്ടിച്ച സംഭവമുണ്ടായത്. വിമാനം പറക്കുന്നതിനിടെ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതോടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. എന്നാൽ, വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും യാത്രക്കാരും സമയോചിതമായി ഇടപെട്ട് അക്രമിയായ സഹപൈലറ്റിനെ കീഴടക്കുകയായിരുന്നു. പ്രതിസന്ധിയെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി താഴെയിറക്കി.

ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. ആക്രമണത്തിൽ പരിക്കേറ്റ നിലയിലും അദ്ദേഹം കോക്ക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്തതോടെയാണ് യാത്രക്കാർക്ക് അകത്ത് പ്രവേശിച്ച് അക്രമിയെ കീഴ്പ്പെടുത്താൻ സാധിച്ചത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യൻ പൈലറ്റിന്റെ ഈ നീക്കം അതിനിർണായകമായെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സഹപൈലറ്റ് തനിച്ച് നടത്തിയ ആക്രമണമാണോ അതോ ഇതിന് പിന്നിൽ മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഇടപെടലുണ്ടോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. യുഎ
ഇ അധികൃതരുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ ഇസ്രയേൽ ഉദ്യോഗസ്ഥരും ഔദ്യോഗികമായി പങ്കാളികളാകുമെന്നാണ് സൂചന. അക്രമിയുടെ പശ്ചാത്തലവും ആക്രമണത്തിന് പ്രേരിപ്പിച്ച ഘടകങ്ങളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.

Also read: