18/10/2026
[fontresizer_tawhidurrahmandear_widget]

യുഎഇയിൽ മലയാളി ഫാർമസിസ്റ്റിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് തിരൂർ സ്വദേശി

 യുഎഇയിൽ മലയാളി ഫാർമസിസ്റ്റിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് തിരൂർ സ്വദേശി

അൽ ഐൻ: യുഎഇയിലെ അൽ ഐനിൽ മലയാളി ഫാർമസിസ്റ്റിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ തലക്കടത്തൂർ ഇടയ്ക്കങ്ങാട്ടിൽ പരേതനായ അബ്ദുറഹ്‌മാൻ ഹാജിയുടെ മകനും, അൽ ഐൻ ഇമ്പീരിയൽ കോളജ് ലണ്ടൻ ഡയബറ്റിക് സെന്ററിലെ ഫാർമസിസ്റ്റുമായ മുഹമ്മദ് ഇബ്രാഹിം (48) ആണ് മരിച്ചത്. വ്യാഴാഴ്ച പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞ് മുറിയിലേക്ക് മടങ്ങിയ ഇദ്ദേഹം വെള്ളിയാഴ്ച ജോലിക്ക് എത്തിയിരുന്നില്ല. തുടർന്ന് സഹപ്രവർത്തകരും മറ്റും നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നേരത്തെ അൽ ഐനിലെ തവാം ആശുപത്രിയിൽ ഫാർമസിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്ന ഇബ്രാഹിം വർഷങ്ങളായി യു.എ.ഇയിൽ പ്രവാസിയാണ്. അക്കാലയളവിൽ കുടുംബവും ഇദ്ദേഹത്തിനൊപ്പം യു.എ.ഇയിൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇവർ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ആയിശുമ്മുവാണ് മാതാവ്. ഭാര്യ: ബുഷറ. മക്കൾ: മുനീബ്, ഹുദ, മുഹ്‌സിൻ. അബുദാബിയിലുള്ള മൊയ്തീൻ കുട്ടി, അയ്യൂബ്, ദാവൂദ്, ദുബായിലുള്ള മുജീബ് റഹ്‌മാൻ, കൂടാതെ ഹാജറ, സാറ, ഹഫ്‌സത്ത്, ഹസനത്ത് എന്നിവർ സഹോദരങ്ങളാണ്.

നിലവിൽ മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം അൽ ഐൻ അൽ ജിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസിന്റെയും ആശുപത്രിയുടെയും മറ്റ് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Also read: