19/10/2026
[fontresizer_tawhidurrahmandear_widget]

‘ഗ്യാനേഷ് കുമാർ രാജി വച്ചേ തീരൂ…’ ഒക്ടോബർ 23ന് ഡൽഹിയിലേക്ക് കർഷക മാർച്ച്; ആഹ്വാനം ചെയ്‌ത് സംയുക്ത കിസാൻ മോർച്ച

 ‘ഗ്യാനേഷ് കുമാർ രാജി വച്ചേ തീരൂ…’ ഒക്ടോബർ 23ന് ഡൽഹിയിലേക്ക് കർഷക മാർച്ച്; ആഹ്വാനം ചെയ്‌ത് സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: വോട്ടുകൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലേക്ക് കർഷകമാർച്ച്. ഒക്ടോബര്‍ 23 ന് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് മാർച്ച്. ഇതിന് മുന്നോടിയായി ജില്ലാ താലൂക്ക് ബ്ലോക്ക് ആസ്ഥാനങ്ങളിലും കർഷകർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.

വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട അപാകതകൾ ചൂണ്ടിക്കാട്ടിയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുമാണ് സംയുക്ത കിസാൻ മോർച്ചയുടെ കീഴിലുള്ള വിവിധ കർഷക സംഘടനകൾ ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേ ദിവസം രാജ്യത്തുടനീളമുള്ള ജില്ലാ, താലൂക്ക്, ബ്ലോക്ക് ആസ്ഥാനങ്ങളിൽ ഒരേസമയം ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവും അഖിലേന്ത്യാ കിസാൻ സഭ പ്രസിഡന്റുമായ അശോക് ധാവ്‌ളെ വ്യക്തമാക്കി.

വോട്ടർ പട്ടിക പരിഷ്കരണത്തിന് എതിരെയുള്ള രാജ്യത്തെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നായി ഈ സമരം മാറുമെന്നും, കർഷകർക്ക് പുറമെ വിദ്യാർത്ഥികൾ, യുവാക്കൾ, സ്ത്രീകൾ, തൊഴിലാളി സംഘടനകൾ, പൗരസമൂഹ കൂട്ടായ്മകൾ എന്നിവരും മാർച്ചിൽ അണിനിരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുകൂടാതെ, ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പുവെക്കാൻ പോകുന്ന വ്യാപാര കരാറിനെതിരെ നവംബർ 26 മുതൽ കൂടുതൽ ശക്തമായ തുടർസമരങ്ങൾ ആരംഭിക്കുമെന്നും സംയുക്ത കിസാൻ മോർച്ച മുന്നറിയിപ്പ് നൽകി.

Also read: