22/11/2026
[fontresizer_tawhidurrahmandear_widget]

റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ മ്യാൻമർ ഭരണകൂടം വംശഹത്യ നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി; ഒരു രാജ്യം വംശഹത്യയ്ക്ക് കുറ്റക്കാരാകുന്നത് ചരിത്രത്തിലാദ്യം

 റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ മ്യാൻമർ ഭരണകൂടം വംശഹത്യ നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി; ഒരു രാജ്യം വംശഹത്യയ്ക്ക് കുറ്റക്കാരാകുന്നത് ചരിത്രത്തിലാദ്യം

ഹേഗ്: മ്യാൻമറിലെ ന്യൂനപക്ഷമായ റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ ഭരണകൂടം വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ പരമോന്നത നീതിപീഠമായ അന്താരാഷ്ട്ര നീതിന്യായ കോടതി കണ്ടെത്തി. വംശഹത്യയ്ക്ക് ഒരു രാജ്യത്തെ അന്താരാഷ്ട്ര കോടതി കുറ്റക്കാരനായി വിധിക്കുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്. 15 ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് നിർണ്ണായകമായ ഈ വിധി പുറപ്പെടുവിച്ചത്. റോഹിംഗ്യൻ ജനതയെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് മ്യാൻമർ സൈന്യം പ്രവർത്തിച്ചതെന്ന് കോടതി വ്യക്തമാക്കി. 2017-ലെ സൈനിക നടപടികളിൽ 10,000 റോഹിംഗ്യൻ പൗരന്മാർ കൊല്ലപ്പെട്ടതായും ഏഴ് ലക്ഷത്തിലധികം പേർ പലായനം ചെയ്തതായും കോടതി വിലയിരുത്തി.

റോഹിംഗ്യകൾ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണെന്ന മ്യാൻമറിന്റെ വാദം കോടതി പൂർണ്ണമായും തള്ളി. സ്വന്തമായി ഭാഷയും സംസ്കാരവുമുള്ള, സംരക്ഷിക്കപ്പെടേണ്ട വിഭാഗമാണ് റോഹിംഗ്യകളെന്ന് കോടതി നിരീക്ഷിച്ചു. ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകൾ ഇടിച്ചുനിരത്തിയും മൃതദേഹങ്ങൾ കത്തിച്ചും മ്യാൻമർ വ്യാപകമായി തെളിവുകൾ നശിപ്പിച്ചതായും കോടതി ചൂണ്ടിക്കാട്ടി.

അതിക്രമങ്ങൾക്ക് ഇരയായ റോഹിംഗ്യകൾക്ക് മ്യാൻമർ നഷ്ടപരിഹാരം നൽകണമെന്നും, ഭാവിയിൽ ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും കോടതി നിർദ്ദേശിച്ചു. 2017-ലെ ഈ അതിക്രമങ്ങൾ നടക്കുമ്പോൾ ആങ് സാൻ സൂചിയായിരുന്നു മ്യാൻമറിലെ ഭരണം നയിച്ചിരുന്നത്.

Also read: