23/11/2026
[fontresizer_tawhidurrahmandear_widget]

‘നമ്മൾ പശുവിനെ അമ്മയായി കാണുന്നു, ഇവിടെ അതിൻ്റെ പ്രതിമ വെച്ച് ഓരോ ഭാഗത്തും എത്ര പ്രോട്ടീൻ ലഭിക്കുമെന്ന് എഴുതിയിരിക്കുന്നു; ഇത് കണ്ട് എൻ്റെ ഹൃദയം തകർന്നു’; ചൈനയിലെ ഹോട്ടലിന് മുന്നിലെ വീഡിയോ പങ്കുവെച്ച് ഇന്ത്യക്കാരൻ; രാജ്യത്തെ നാണം കെടുത്തല്ലേയെന്ന് സോഷ്യൽ മീഡിയ

 ‘നമ്മൾ പശുവിനെ അമ്മയായി കാണുന്നു, ഇവിടെ അതിൻ്റെ പ്രതിമ വെച്ച് ഓരോ ഭാഗത്തും എത്ര പ്രോട്ടീൻ ലഭിക്കുമെന്ന് എഴുതിയിരിക്കുന്നു; ഇത് കണ്ട് എൻ്റെ ഹൃദയം തകർന്നു’; ചൈനയിലെ ഹോട്ടലിന് മുന്നിലെ വീഡിയോ പങ്കുവെച്ച് ഇന്ത്യക്കാരൻ; രാജ്യത്തെ നാണം കെടുത്തല്ലേയെന്ന് സോഷ്യൽ മീഡിയ

ചൈനയിലെ ഒരു ഹോട്ടലിന് മുന്നിൽ സ്ഥാപിച്ച പശുവിന്റെ പ്രതിമ കണ്ട് വൈകാരികമായി പ്രതികരിച്ച ഇന്ത്യൻ വ്ലോഗർക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. ഇന്ത്യയിൽ അമ്മയായി കരുതുന്ന പശുവിനെ ചൈനയിലുള്ളവർ വെറും മാംസമായി മാത്രമാണ് കാണുന്നതെന്ന് ആരോപിച്ച് യുവാവ് പങ്കുവെച്ച വീഡിയോയാണ് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. ‘ചൈന – ഇത് കണ്ട് ഹൃദയം തകർന്നു’ എന്ന തലക്കെട്ടോടെയാണ് ഇയാൾ വീഡിയോ പങ്കുവെച്ചത്.

ചൈനയിലെ തിരക്കേറിയ തെരുവിൽ ഒരു റസ്റ്റോറന്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ചുവന്ന നിറത്തിലുള്ള പശുവിന്റെ പ്രതിമയ്ക്ക് മുന്നിൽ നിന്നാണ് വ്ലോഗർ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രതിമയുടെ ശരീരഭാഗങ്ങൾ വരകളിട്ട് വേർതിരിച്ച് ചൈനീസ് ഭാഷയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പശുവിന്റെ ഓരോ ഭാഗത്തുനിന്നും എത്രത്തോളം പ്രോട്ടീനും പോഷകങ്ങളും ലഭിക്കുമെന്ന് കാണിക്കാനാണ് ഇത് എഴുതിവെച്ചിരിക്കുന്നതെന്നാണ് വ്ലോഗർ വീഡിയോയിൽ പറയുന്നത്. ചൈനയിൽ ആളുകൾ എത്രത്തോളം ബീഫ് കഴിക്കുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും, ഇത്തരമൊരു കാഴ്ച പ്രതീക്ഷിച്ചില്ലെന്നും ഇത് കണ്ട് തന്റെ ഹൃദയം തകർന്നെന്നും ഇയാൾ പറയുന്നു. എന്നാൽ, ചൈനയിലെ ബീഫ് ഹോട്ടലുകൾക്ക് മുന്നിൽ സാധാരണയായി കാണപ്പെടുന്ന, മാംസത്തിന്റെ വിവിധ ഭാഗങ്ങൾ അടയാളപ്പെടുത്തുന്ന മാതൃകയാണിതെന്നാണ് വസ്തുത.

വീഡിയോ വൈറലായതോടെ വ്ലോഗർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഇത്തരം വിഡ്ഢിത്തങ്ങൾ കാണിച്ച് രാജ്യത്തിന് മുഴുവൻ നാണക്കേടുണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്ന് നിരവധി പേർ വിമർശിച്ചു. ദക്ഷിണേന്ത്യയിൽ വന്ന് ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ചിലരുടെ കൈയടി ലഭിക്കുമായിരിക്കാം, എന്നാൽ വിദേശരാജ്യങ്ങളിൽ പോയി ഇത്തരം പ്രവൃത്തികൾ കാണിക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.

ഇത്തരം വീഡിയോകൾ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിക്കുമെന്നും വിമർശകർ അഭിപ്രായപ്പെട്ടു. വിദേശികൾ ഇന്ത്യ സന്ദർശിക്കുന്നതിന് മുൻപ് രണ്ടുവട്ടം ആലോചിക്കാൻ ഇത് കാരണമാകുമെന്നും, വിദേശയാത്ര നടത്തുന്ന മറ്റ് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇത്തരം പ്രവൃത്തികൾ സൃഷ്ടിക്കുന്ന മോശം പ്രതിച്ഛായയുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും പലരും ആശങ്ക പങ്കുവെച്ചു. സ്വയം നാണംകെടുക മാത്രമല്ല, ഒരു രാജ്യത്തെ മുഴുവൻ നാണംകെടുത്തുകയാണ് ചെയ്യുന്നതെന്നും അൽപ്പമെങ്കിലും ഉത്തരവാദിത്തബോധം കാണിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വലിയ വിമർശനമാണ് വീഡിയോ പങ്കുവെച്ച ഇന്ത്യക്കാരനെതിരെ ഉയരുന്നത്.

Also read: