30/03/2026
[fontresizer_tawhidurrahmandear_widget]

സിനിമ ഇറങ്ങി 18 വർഷം! ‘സ്ലംഡോഗ് മില്യണയറി’ൽ നിന്ന് ഇപ്പോഴും കോടികൾ വാരി അനിൽ കപൂർ

 സിനിമ ഇറങ്ങി 18 വർഷം! ‘സ്ലംഡോഗ് മില്യണയറി’ൽ നിന്ന് ഇപ്പോഴും കോടികൾ വാരി അനിൽ കപൂർ

ന്യൂഡൽഹി: റിലീസ് ചെയ്ത് ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും ‘സ്ലംഡോഗ് മില്യണയർ’ എന്ന ചിത്രത്തിലൂടെ തനിക്ക് ഇപ്പോഴും പ്രതിഫലം ലഭിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ അനിൽ കപൂർ. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യാ ടുഡേ കോൺക്ലേവ് 2026-ലാണ് 69-കാരനായ താരം കൗതുകകരമായ വിവരം പങ്കുവെച്ചത്. ചിത്രത്തിലെ അഭിനയത്തിന് റോയൽറ്റി ഇനത്തിൽ ഇന്നും ശമ്പള ചെക്കുകൾ തന്നെ തേടിയെത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പോലും തനിക്ക് 3,000 പൗണ്ട് (ഏകദേശം 3.12 ലക്ഷം രൂപ) റോയൽറ്റിയായി ലഭിച്ചെന്ന് അനിൽ കപൂർ വ്യക്തമാക്കി. ഇതുവരെ ഏകദേശം അഞ്ച് ലക്ഷം പൗണ്ടോളം (5.2 കോടി രൂപയിലധികം) ഈ ചിത്രത്തിൽ നിന്ന് മാത്രം റോയൽറ്റിയായി ലഭിച്ചിട്ടുണ്ട്. “ഞാൻ ഒരു സ്ലംഡോഗ് മില്യണയറാണ്, ഇതിനായി ഞാൻ കൃത്യമായി നികുതിയും അടയ്ക്കുന്നുണ്ട്” എന്ന് അദ്ദേഹം തമാശരൂപേണ കൂട്ടിച്ചേർത്തു.

സിനിമയുടെ നിർമ്മാണ വേളയിൽ പ്രതിഫലം നൽകാൻ കഴിയില്ലെന്ന് പറഞ്ഞ അണിയറപ്രവർത്തകർക്കായി സൗജന്യമായി അഭിനയിക്കാമെന്ന് താൻ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ സിനിമയുടെ ആഗോള വിജയത്തിന് പിന്നാലെ അവർ തന്നെ റോയൽറ്റി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഡാനി ബോയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ക്വിസ് മാസ്റ്റർ പ്രേം കുമാറിന്റെ വേഷത്തിലാണ് അനിൽ കപൂർ എത്തിയത്. എട്ട് പുരസ്കാരങ്ങൾ നേടിയ ചിത്രം അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലാണ്.

Also read: