28/03/2026
[fontresizer_tawhidurrahmandear_widget]

‘ആട് 3’ന്‌ നെഗറ്റീവ്‌ റിവ്യൂ: ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് മർദനം

 ‘ആട് 3’ന്‌ നെഗറ്റീവ്‌ റിവ്യൂ: ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് മർദനം

കൊച്ചി: ബിഗ് ബജറ്റ് ചിത്രം ‘ആട് 3’യുടെ റിലീസിനിടെ കൊച്ചിയിലെ തിയറ്ററിൽ സിനിമാ റിവ്യൂവർ സന്തോഷ് വർക്കിക്ക് (ആറാട്ടണ്ണൻ) നേരെ ആക്രമണം. ചിത്രത്തിന് നെഗറ്റീവ് റിവ്യൂ നൽകിയെന്ന് ആരോപിച്ച് ‘കൊച്ചി മച്ചാൻ’ എന്നറിയപ്പെടുന്ന യുവാവാണ് സന്തോഷ് വർക്കിയെ കൈയേറ്റം ചെയ്തത്. വനീത-വിനീത തിയറ്ററിൽ സിനിമയുടെ ഇടവേള സമയത്തായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

സിനിമയെക്കുറിച്ച് സന്തോഷ് വർക്കി സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും മോശം അഭിപ്രായം പറഞ്ഞതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഭവത്തിന് പിന്നാലെ സന്തോഷ് വർക്കി പോലീസിൽ പരാതി നൽകുകയും ഏഴു മണിക്കൂറിനുള്ളിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വൈറലാകാൻ വേണ്ടി ചില ഓൺലൈൻ മാധ്യമങ്ങളുടെ സഹായത്തോടെ യുവാവ് ആസൂത്രിതമായി ചെയ്ത നീക്കമാണിതെന്ന് സന്തോഷ് വർക്കി ആരോപിച്ചു.

എന്നാൽ, മണിക്കൂറുകൾക്കകം കൊച്ചി മച്ചാൻ എന്ന യുവാവ് സന്തോഷ് വർക്കിയെ നേരിൽ കണ്ട് മാപ്പപേക്ഷിച്ചു. യുവാവ് മാപ്പ് പറയുന്ന വീഡിയോ സന്തോഷ് വർക്കി തന്നെ പിന്നീട് പങ്കുവെച്ചു. കേസിനും കോടതിക്കും പിന്നാലെ പോകാൻ താല്പര്യമില്ലാത്തതിനാലാണ് പ്രശ്നം ഒത്തുതീർപ്പാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. യുവാവിന് സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടെന്നും എന്നാൽ അവസരങ്ങൾ ലഭിക്കാത്തതിന്റെ മാനസിക വിഷമം മൂലമാണ് ഇത്തരത്തിൽ പെരുമാറിയതെന്നും സന്തോഷ് വർക്കി കൂട്ടിച്ചേർത്തു.

Also read: