11/06/2026
[fontresizer_tawhidurrahmandear_widget]

പടികളിറങ്ങാനും ഇരിക്കാനും ബുദ്ധിമുട്ട്: ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനിലയിൽ ആശങ്ക?

 പടികളിറങ്ങാനും ഇരിക്കാനും ബുദ്ധിമുട്ട്: ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനിലയിൽ ആശങ്ക?

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വീണ്ടും അഭ്യൂഹങ്ങൾ ശക്തമാകുന്നു. വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോഴും പൊതുപരിപാടിക്കിടെ ഇരിക്കാൻ ശ്രമിക്കുമ്പോഴും ട്രംപ് ശാരീരികമായി ബുദ്ധിമുട്ടുന്ന വീഡിയോകൾ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുന്നത്.

എയർഫോഴ്സ് വൺ വിമാനത്തിന്റെ പടികൾ അതീവ ജാഗ്രതയോടെ, ഓരോന്നായി പതുക്കെ ഇറങ്ങുന്ന ട്രംപിന്റെ ദൃശ്യങ്ങളാണ് വൈറലായത്. സാധാരണ വേഗതയിൽ നടക്കാൻ അദ്ദേഹം പ്രയാസപ്പെടുന്നതായി വീഡിയോയിൽ കാണാം. ഇതിന് പിന്നാലെ മറ്റൊരു ചടങ്ങിൽ കസേരയിൽ ഇരിക്കാൻ ശ്രമിക്കുമ്പോൾ ബാലൻസ് ലഭിക്കാതെ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

79 വയസ്സുകാരനായ ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ നേരത്തെയും ആശങ്കകൾ ഉന്നയിച്ചിരുന്നു. ട്രംപിന് പ്രായത്തിന്റേതായ ശാരീരിക അവശതകൾ ഉണ്ടെന്നും അത് അദ്ദേഹത്തിന്റെ ഔദ്യോഗിക നിർവ്വഹണത്തെ ബാധിക്കുമെന്നുമാണ് വിമർശകരുടെ വാദം. എന്നാൽ ഈ ആരോപണങ്ങളെ ട്രംപിന്റെ അനുകൂലികൾ തള്ളിക്കളയുന്നു. ട്രംപ് പൂർണ്ണ ആരോഗ്യവാനാണെന്നും കാറ്റും മറ്റ് കാലാവസ്ഥാ സാഹചര്യങ്ങളും കാരണമാണ് വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ ജാഗ്രത പാലിച്ചതെന്നുമാണ് ഇവരുടെ വിശദീകരണം.

അടുത്ത കാലത്തായി നടന്ന പല റാലികളിലും ട്രംപ് വാക്കുകൾ കിട്ടാതെ പതറുന്നതും കാര്യങ്ങൾ മറന്നുപോകുന്നതും വലിയ വാർത്തയായിരുന്നു. പുതിയ വീഡിയോകൾ കൂടി പുറത്തുവന്നതോടെ വൈറ്റ് ഹൗസ് ട്രംപിന്റെ ഔദ്യോഗിക ആരോഗ്യ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Also read: