28/03/2026
[fontresizer_tawhidurrahmandear_widget]

‘പ്രായമായി, രാഷ്ട്രീയം അവസാനിപ്പിക്കണം’: നെതന്യാഹുവിന് സ്വന്തം വക്താവിന്റെ വക ‘പണി’; രൂക്ഷവിമർശനം അടങ്ങിയ ശബ്ദരേഖ പുറത്ത്

 ‘പ്രായമായി, രാഷ്ട്രീയം അവസാനിപ്പിക്കണം’: നെതന്യാഹുവിന് സ്വന്തം വക്താവിന്റെ വക ‘പണി’; രൂക്ഷവിമർശനം അടങ്ങിയ ശബ്ദരേഖ പുറത്ത്

തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ സർക്കാരിനെയും രൂക്ഷമായി വിമർശിക്കുന്ന ശബ്ദരേഖ പുറത്തായതിന് പിന്നാലെ നെതന്യാഹുവിന്റെ വക്താവ് സിവ് അഗ്മോൺ രാജിവെച്ചു. നെതന്യാഹുവിനും കുടുംബത്തിനും അദ്ദേഹത്തിന്റെ വലതുപക്ഷ ഭരണകൂടത്തിനുമെതിരെ അഗ്മോൺ നടത്തിയ പരിഹാസരൂപേണയുള്ള പരാമർശങ്ങൾ അടങ്ങിയ ഓഡിയോ റെക്കോർഡിംഗുകൾ ഹീബ്രു മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് രാജിയുണ്ടായത്.

2023 ഒക്ടോബർ 7-നുണ്ടായ സുരക്ഷാ വീഴ്ചകൾക്ക് ഉത്തരവാദി നെതന്യാഹുവാണെന്നും ആ സംഭവത്തിന് പിന്നാലെ അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിക്കേണ്ടതായിരുന്നുവെന്നും ശബ്ദരേഖയിൽ അഗ്മോൺ വ്യക്തമാക്കുന്നുണ്ട്. നെതന്യാഹുവിന് ഇപ്പോൾ പ്രായമായെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചെന്നും വിശേഷിപ്പിച്ച അഗ്മോൺ, തന്റെ വ്യക്തിപരമായ നിലനിൽപ്പിനായി രാജ്യത്തിന്റെ വിധി നെതന്യാഹു പണയപ്പെടുത്തുകയാണെന്നും കുറ്റപ്പെടുത്തി. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇസ്രയേൽ വിവിധ മുന്നണികളിൽ യുദ്ധം നേരിടുന്നതിനിടെയാണ് ഭരണകൂടത്തിന് ഉള്ളിൽ നിന്ന് തന്നെ ഇത്തരമൊരു തിരിച്ചടി ഉണ്ടായിരിക്കുന്നത്. നേരത്തെ മറ്റൊരു വക്താവായിരുന്ന ഒമർ ദോസ്ത്രിയും നെതന്യാഹുവിന്റെ ഭാര്യ സാറയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവെച്ചിരുന്നു. വക്താവിന്റെ ഈ അപ്രതീക്ഷിത നീക്കം നെതന്യാഹു സർക്കാരിന് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Also read: