10/06/2026
[fontresizer_tawhidurrahmandear_widget]

‘ഇന്റിമേറ്റ് രംഗങ്ങളിൽ നടന്മാർക്ക് നിയന്ത്രണംവിടും, നടി ഓടി രക്ഷപ്പെടുന്നത് കണ്ടിട്ടുണ്ട്’- വെളിപ്പെടുത്തലുമായി അന്നു കപൂർ

 ‘ഇന്റിമേറ്റ് രംഗങ്ങളിൽ നടന്മാർക്ക് നിയന്ത്രണംവിടും, നടി ഓടി രക്ഷപ്പെടുന്നത് കണ്ടിട്ടുണ്ട്’- വെളിപ്പെടുത്തലുമായി അന്നു കപൂർ

മുംബൈ: ബോളിവുഡ് സിനിമാ സെറ്റുകളിലെ മോശം പ്രവണതകളെക്കുറിച്ച് തുറന്നുപറഞ്ഞ് മുതിർന്ന നടൻ അന്നു കപൂർ. ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ചില പുരുഷ താരങ്ങൾ ബോധപൂർവ്വം നിയന്ത്രണം വിട്ടു പെരുമാറുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് സിനിമാ ലോകത്തെ ഞെട്ടിക്കുന്ന കാര്യങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

സംവിധായകൻ ‘കട്ട്’ പറഞ്ഞിട്ടും നായക നടൻ നടിക്ക് മേലുള്ള പിടുത്തം വിടാതെ സീൻ തുടർന്ന സംഭവത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ‘ഒടുവിൽ നടന്റെ കയ്യിൽ നിന്നും കഷ്ടപ്പെട്ട് കുതറിമാറി നടിക്ക് ഓടി രക്ഷപ്പെടേണ്ടി വന്നു’. ഈ സംഭവമുണ്ടാക്കിയ മാനസികാഘാതത്തിൽ ആ നടി രണ്ട് ദിവസത്തോളം മുറിക്ക് പുറത്തിറങ്ങിയില്ലെന്നും അന്നു കപൂർ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ താരങ്ങളുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ലെങ്കിലും, പ്രസ്തുത നടി ഈ അഭിമുഖം കണ്ടാൽ തന്റെ വാക്കുകൾ ശരിവെക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം രംഗങ്ങളിൽ താൻ എപ്പോഴും പ്രൊഫഷണലിസം കാത്തുസൂക്ഷിക്കാറുണ്ടെന്നും സഹപ്രവർത്തകയുടെ കംഫർട്ടിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ച് നടിമാരെ അസ്വസ്ഥരാക്കാറില്ലെന്നും അന്നു കപൂർ പറഞ്ഞു. അക്ഷയ് കുമാർ നായകനായ ‘ജോളി എൽഎൽബി 3’ ആണ് അന്നു കപൂറിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

Also read: