11/05/2026
[fontresizer_tawhidurrahmandear_widget]

പ്രവാസികൾക്ക് ആശ്വാസം; ഖത്തറിലേക്കുള്ള വിമാന സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുന്നു

 പ്രവാസികൾക്ക് ആശ്വാസം; ഖത്തറിലേക്കുള്ള വിമാന സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുന്നു

ദോഹ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് തടസ്സപ്പെട്ടിരുന്ന ഇന്ത്യ-ഖത്തർ വിമാന സർവീസുകൾ നാളെ മുതൽ സാധാരണ നിലയിലാകുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ കമ്പനികൾ സർവീസുകൾ പുനരാരംഭിക്കുമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

മേഖലയിൽ വെടിനിർത്തൽ നിലവിൽ വന്നതോടെയാണ് രണ്ട് മാസമായി മുടങ്ങിക്കിടന്ന വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നത്. ടിക്കറ്റുകൾ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകൾ വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിമാനങ്ങളുടെ സമയക്രമത്തിൽ നേരിയ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ, യാത്രക്കാർ മുൻകൂട്ടി സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു. അവധിക്കാലത്ത് നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

Also read: