10/06/2026
[fontresizer_tawhidurrahmandear_widget]

ജോലിത്തിരക്കിലും കെടാത്ത ക്രിക്കറ്റ് ലഹരി; ബാറ്റ് കയ്യിലെടുത്ത് ഷാഡോ ഷോട്ടുകൾ, ചുംബനം നൽകി മടങ്ങുന്ന ബ്ലിങ്കിറ്റ് ഡെലിവറി ബോയ്; വീഡിയോ വൈറൽ

 ജോലിത്തിരക്കിലും കെടാത്ത ക്രിക്കറ്റ് ലഹരി; ബാറ്റ് കയ്യിലെടുത്ത് ഷാഡോ ഷോട്ടുകൾ, ചുംബനം നൽകി മടങ്ങുന്ന ബ്ലിങ്കിറ്റ് ഡെലിവറി ബോയ്; വീഡിയോ വൈറൽ

ജോലിത്തിരക്കുകൾക്കിടയിലും തന്നിലെ ക്രിക്കറ്റ് പ്രേമിയെ നെഞ്ചോട് ചേർക്കുന്ന ഒരു ബ്ലിങ്കിറ്റ് ഡെലിവറി പങ്കാളിയുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കഠിനാധ്വാനത്തിനിടയിലും ഉള്ളിലെ വലിയൊരു ആഗ്രഹത്തെ നിശബ്ദമായി ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോ.

ഒരു വീടിന്റെ മുൻപിൽ ഓർഡർ ഡെലിവറി പൂർത്തിയാക്കിയ ശേഷം മടങ്ങാൻ ഒരുങ്ങുകയായിരുന്നു യുവാവ്. അപ്പോഴാണ് അവിടെ അരികിലായി ക്രിക്കറ്റ് ബാറ്റ് ഇരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ആ നിമിഷം, ജോലിക്ഷീണം മറന്ന് സൗമ്യമായി ആ ബാറ്റ് കയ്യിലെടുത്ത അയാൾ, ഒരു ക്രിക്കറ്റ് കളിക്കാരനെപ്പോലെ ചില ഷാഡോ ഷോട്ടുകൾ പരിശീലിച്ചു. ഒടുവിൽ, ആ ബാറ്റിൽ സ്നേഹത്തോടെയൊരു ചുംബനവും നൽകിയാണ് അദ്ദേഹം അവിടെനിന്നും മടങ്ങിയത്. യാതൊരുവിധ പശ്ചാത്തല സംഗീതമോ കൃത്രിമത്വമോ ഇല്ലാത്ത ഈ ദൃശ്യത്തിന്റെ ലാളിത്യമാണ് ആളുകളുടെ മനസ്സ് കവരുന്നത്.

സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. “ക്രിക്കറ്റിനോടുള്ള ശുദ്ധമായ സ്നേഹം” എന്നാണ് പലരും ഈ പ്രവർ ത്തിയെവിശേഷിപ്പിച്ചത്.

കുടുംബം പുലർത്താനും അതിജീവനത്തിനുമായി തങ്ങളുടെ കളിത്തോഴന്മാരെയും വലിയ സ്വപ്നങ്ങളെയും മാറ്റിവെക്കേണ്ടി വന്ന ദശലക്ഷക്കണക്കിന് സാധാരണക്കാരായ മനുഷ്യരുടെ പ്രതീകമായി ഈ യുവാവ് മാറി. ഉത്തരവാദിത്തങ്ങൾക്കിടയിലും ഉള്ളിലെ അഭിനിവേശം അണയാതെ സൂക്ഷിക്കുന്ന മനുഷ്യരുടെ നേർക്കാഴ്ചയാണ് വീഡിയോ. ഡെലിവറി ജീവനക്കാരൻ ആരാണെന്ന് വ്യക്തമല്ലെങ്കിലും, നിശബ്ദമായ ആ ചെറിയ ആംഗ്യം പലരുടെയും ഉള്ളിലെ പഴയ ഓർമ്മകളെ ഉണർത്തുന്നതായിരുന്നു.

Also read: