10/06/2026
[fontresizer_tawhidurrahmandear_widget]

‘ബലിപെരുന്നാളിന് ഗോമാതാവിനെ ബലി നൽകില്ലെന്ന മുസ്‌ലിം സമൂഹത്തിന്റെ തീരുമാനം സ്വാഗതാർഹം; ഇതൊരു പുതിയ യുഗത്തിന്റെ തുടക്കം’; ഹിമന്ത ബിശ്വ ശർമ

 ‘ബലിപെരുന്നാളിന് ഗോമാതാവിനെ ബലി നൽകില്ലെന്ന മുസ്‌ലിം സമൂഹത്തിന്റെ തീരുമാനം സ്വാഗതാർഹം; ഇതൊരു പുതിയ യുഗത്തിന്റെ തുടക്കം’; ഹിമന്ത ബിശ്വ ശർമ

​ഗുഹാവതി: അസം നിയമസഭാ സമ്മേളനത്തിനിടെ, സംസ്ഥാനത്തെ മുസ്‌ലിം ജനവിഭാഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹിന്ദുക്കളുടെ വികാരങ്ങളെ മാനിച്ചുകൊണ്ട്, ഇത്തവണത്തെ ബക്രീദ് ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പശുക്കളെ ബലി നൽകേണ്ടതില്ലെന്ന് അസമിലെ നിരവധി മുസ്‌ലിം ഗ്രൂപ്പുകളും വ്യക്തികളും തീരുമാനിച്ചതായി മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

ഈ തീരുമാനം സംസ്ഥാനത്ത് ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നും മാറിവരുന്ന കാലത്തിന്റെ വ്യക്തമായ ചിത്രമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. അസമിലെ മുസ്‌ലിം സമൂഹത്തോട് തന്റെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തീരുമാനം പൂർണ്ണതോതിൽ നടപ്പിലാക്കപ്പെടുകയാണെങ്കിൽ, അത് അസമിലെ ഹിന്ദു സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും സംസ്ഥാനത്ത് കാലങ്ങളായി നിലനിൽക്കുന്ന പരസ്പര സഹവർത്തിത്വത്തിന്റെ മനോഭാവത്തെ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വരുന്ന 29-ാം തീയതി ബലിപെരുന്നാൾ ആഘോഷിക്കുന്നതിന് മുൻപായി, ഈ വിഷയത്തിൽ ഇതുവരെ തീരുമാനമെടുക്കാത്ത മറ്റ് ഗ്രൂപ്പുകളും സമാനമായ നിലപാട് സ്വീകരിക്കുമെന്നാണ് താൻ കരുതുന്നതെന്നും, ഇത്തവണ അസമിൽ ഒരിടത്തും ബലികർമ്മങ്ങൾക്കായി പശുക്കളെ ഉപയോഗിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.

Also read: