13/06/2026
[fontresizer_tawhidurrahmandear_widget]

വീടിന് മുന്നിലെ വെള്ളച്ചാൽ മൂടിയത് ചോദ്യം ചെയ്തു; കലാകാരിയെ ഇരുമ്പ് ചൂൽ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച അയൽവാസി അറസ്റ്റിൽ

 വീടിന് മുന്നിലെ വെള്ളച്ചാൽ മൂടിയത് ചോദ്യം ചെയ്തു; കലാകാരിയെ ഇരുമ്പ് ചൂൽ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച അയൽവാസി അറസ്റ്റിൽ

കൊച്ചി: അയ്യംമ്പിള്ളിയിൽ യുവതിക്ക് നേരെ അയൽവാസിയുടെ ക്രൂരമായ ആക്രമണം. അയ്യംമ്പള്ളി സ്വദേശിയും കലാകാരിയുമായ ശ്രീജയുടെ കഴുത്തിൽ ഇരുമ്പ് ചൂല് കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അയൽവാസി സണ്ണിയെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. വീടിന് മുന്നിലൂടെയുള്ള വെള്ളച്ചാൽ സണ്ണി മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ആക്രമണമെന്നാണ് ശ്രീജയുടെ പരാതി. പരിക്കേറ്റ ശ്രീജ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

അതേസമയം, തന്നെ ബോധപൂർവം കൊലപ്പെടുത്താൻ ശ്രമിച്ചതായി മൊഴി നൽകിയിട്ടും പോലീസ് ഗുരുതരമായ വകുപ്പുകൾ ഒഴിവാക്കിയെന്ന് ശ്രീജ ആരോപിക്കുന്നു. വധശ്രമത്തിന് കേസെടുക്കുന്നതിന് പകരം നിസ്സാര വകുപ്പുകളാണ് എഫ്ഐആറിൽ ചേർത്തത്. താൻ ആവശ്യപ്പെട്ട 324-ാം വകുപ്പിന് പകരം 118-ാം വകുപ്പാണ് പോലീസ് ചുമത്തിയത്. ആക്രമണത്തിന്റെ വ്യക്തമായ വീഡിയോ തെളിവുകൾ ഉണ്ടായിട്ടും പ്രതിയെ സഹായിക്കുന്ന രീതിയിൽ വധശ്രമക്കുറ്റം ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്നും ശ്രീജ വ്യക്തമാക്കുന്നു.

Also read: