17/06/2026
[fontresizer_tawhidurrahmandear_widget]

തൃശൂരിൽ വിദ്യാർഥികളെ ബസിൽ കയറ്റിയില്ല; കണ്ടക്ടറോട് കൈകൂപ്പി അപേക്ഷിച്ച് വിദ്യാർഥി

 തൃശൂരിൽ വിദ്യാർഥികളെ ബസിൽ കയറ്റിയില്ല; കണ്ടക്ടറോട് കൈകൂപ്പി അപേക്ഷിച്ച് വിദ്യാർഥി

തൃശൂർ: വടക്കാഞ്ചേരിയിൽ സ്കൂൾ വിദ്യാർഥികളെ സ്വകാര്യ ബസിൽ കയറ്റാതെ കണ്ടക്ടറുടെ ക്രൂരത. ബസിൽ കയറാൻ വിദ്യാർഥി കണ്ടക്ടറോട് കൈകൂപ്പി അപേക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തൃശൂർ കുന്നംകുളം റൂട്ടിലോടുന്ന ‘മെജോ മോൻ’ എന്ന സ്വകാര്യ ബസിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരം വടക്കാഞ്ചേരി നഗരത്തിലെ സ്കൂളിലെ വിദ്യാർഥികൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

വിരലിലെണ്ണാവുന്ന കുട്ടികൾ കയറിയപ്പോഴേക്കും കണ്ടക്ടർ ബാക്കി കുട്ടികളെ തടയുകയായിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് എസ്എഫ്ഐ പരാതി നൽകി. ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത സംഭവമാണിതെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പ്രതികരിച്ചു.

കേരളത്തിലെ സ്വകാര്യ ബസ് വ്യവസായം വലിയ നഷ്ടത്തിലാണെന്ന വാദത്തിന്റെ പേരിൽ പരമാവധി വിദ്യാർഥികളെ ബസിൽ നിന്ന് ഒഴിവാക്കാനാണ് ബസുടമകൾ ശ്രമിക്കുന്നത്. എന്നാൽ ബസ് കൺസെഷൻ എന്നത് വിദ്യാർഥികൾ സമരം ചെയ്ത് നേടിയെടുത്ത അവകാശമാണെന്നും ആരും ദാനമായി തന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രാവകാശ സമരങ്ങളിലൂടെ നേടിയെടുത്ത ഈ അവകാശത്തെ ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലെന്നും കേരള സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

Also read: