23/07/2026
[fontresizer_tawhidurrahmandear_widget]

മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

 മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

ജയ്‌പൂർ: രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചെത്തിയ സംഘം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. കരേഡ പട്ടണത്തിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള ‘മതേശ്വരി മൊബൈൽ ഷോപ്പിൽ’ ഇന്നലെ രാത്രിയാണ് സംഭവം. കടയുടെ മേൽക്കൂരയിലൂടെ അകത്തുകടന്ന മോഷ്ടാക്കൾ 35 മുതൽ 40 വരെ സ്മാർട്ട്‌ഫോണുകളാണ് കവർന്നത്.

ഇന്ന് രാവിലെ കടയുടമ ലക്ഷ്മൺ സെൻ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ഫോൺ പെട്ടികൾ കാലിയാക്കിയ നിലയിലും സാധനങ്ങൾ തറയിൽ ചിതറിക്കിടക്കുന്ന നിലയിലുമായിരുന്നു. ഉടമയുടെ പരാതിയെത്തുടർന്ന് കരേഡ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Also read: