27/03/2026
[fontresizer_tawhidurrahmandear_widget]

ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ ബസിന് തീപ്പിടിച്ച് 19 പേര്‍ വെന്തുമരിച്ചു

 ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ ബസിന് തീപ്പിടിച്ച് 19 പേര്‍ വെന്തുമരിച്ചു

കര്‍ണൂല്‍: ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ ബസിന് തീപ്പിടിച്ച് വന്‍ദുരന്തം. 20 പേര്‍ വെന്തുമരിച്ചതായാണ് റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശിലെ കര്‍ണൂലിലാണു സംഭവം.

ഇന്നു പുലര്‍ച്ചെ മൂന്നിനും 3.10നും ഇടയ്ക്കാണ് അപകടമുണ്ടായത്. ഹൈദരാബാദില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസാണ് കത്തിയത്. ഇരുചക്ര വാഹനത്തില്‍ ബസ് ഇടിച്ചതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നുവെന്നാണു വിവരം.

ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു. പലരും തല്‍ക്ഷണം തന്നെ മരിച്ചു. ചിലരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ബൈക്ക് യാത്രികനും മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് അധികൃതര്‍ പറയുന്നു.

ബൈക്ക് ബസില്‍ ഇടിച്ച ശേഷം അടിയില്‍ കുടുങ്ങി മുന്നോട്ടുനീങ്ങുകയായിരുനന്നു. ഇതിനിടെ ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടി ബസിന്റെ ഇന്ധന ടാങ്കിലേക്ക് തീപടരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

യാത്രക്കാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടം നടന്നത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. ചിലര്‍ ജനാലകള്‍ തകര്‍ത്ത് രക്ഷപ്പെട്ടു. ബസ് പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്.

Also read: