22/07/2026
[fontresizer_tawhidurrahmandear_widget]

ഉസ്ബെകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; സഹപാഠി അറസ്റ്റിൽ

 ഉസ്ബെകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; സഹപാഠി അറസ്റ്റിൽ

താഷ്‌കെന്റ്: ഉസ്ബെകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സഹപാഠിയുടെ മർദനമേറ്റു കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടി സ്വദേശിനി സാവരിയ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനം ഉസ്ബെക്കിസ്ഥാനിൽ അറസ്റ്റിലായി.

മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ വിദ്യാർഥിനിയായ സാവരിയയും സദറുൽ അനവും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി ലാപ്ടോപ് ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ സാവരിയയുടെ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഡൽഹിയിലെത്തിച്ച മൃതദേഹം ഇന്ന് വൈകീട്ടോടെ ഹരിപ്പാട്ടെ വീട്ടിലെത്തിക്കും. മരിച്ച സാവരിയയുടെ പിതാവ് കുവൈത്തിലാണ്.

Also read: