22/07/2026
[fontresizer_tawhidurrahmandear_widget]

’10 വർഷത്തിനിടെ 152 ചോദ്യച്ചോർച്ച, ഇരകളായത് 7.5 കോടി വിദ്യാർഥികൾ’; ഡല്‍ഹി പോലീസിന്റെ അതിക്രമ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം

 ’10 വർഷത്തിനിടെ 152 ചോദ്യച്ചോർച്ച, ഇരകളായത് 7.5 കോടി വിദ്യാർഥികൾ’; ഡല്‍ഹി പോലീസിന്റെ അതിക്രമ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ ഡൽഹി പോലീസ് നടത്തിയത് അതിക്രൂരമായ ആക്രമണമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കൈകളിൽ കറുത്ത ബാഡ്ജ് അണിഞ്ഞെത്തിയ അദ്ദേഹം, സി.ജെ.പി പ്രതിഷേധത്തിനിടെ പോലീസ് വിദ്യാർഥികളെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച വിദ്യാർഥികളെ കുറ്റവാളികളെപ്പോലെയാണ് നേരിട്ടതെന്നും അവർ അടിച്ചമർത്തപ്പെടാൻ മാത്രം എന്ത് തെറ്റാണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് 152 ചോദ്യപ്പേപ്പറുകളാണ് ചോർന്നതെന്നും, ഏഴര കോടി വിദ്യാർഥികളെയാണ് ഈ ക്രമക്കേടുകൾ നേരിട്ട് ബാധിച്ചതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി നശിപ്പിച്ചിട്ടും ഇതിന് പിന്നിലുള്ള ആർക്കും ഇതുവരെ ശിക്ഷ ലഭിച്ചിട്ടില്ല. രാജ്യത്തെ വിദ്യാർഥികളെ കേൾക്കാൻ തയ്യാറാകാത്ത സർക്കാർ അവരെ ക്രൂരമായി നേരിടുകയാണ്. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണുള്ളത്. രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തെ പൂർണ്ണമായും അട്ടിമറിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനത്തെ തകർത്തുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

Also read: