27/01/2026

‘ഇറാന്റെ മിസൈല്‍ വര്‍ഷത്തില്‍ ഇസ്രയേല്‍ പകച്ചുപോയി; അമേരിക്കയെ വലിച്ചിഴച്ചത് ഒറ്റയ്ക്ക് ആക്രമിച്ചാല്‍ ബാക്കിയുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ്’

 ‘ഇറാന്റെ മിസൈല്‍ വര്‍ഷത്തില്‍ ഇസ്രയേല്‍ പകച്ചുപോയി; അമേരിക്കയെ വലിച്ചിഴച്ചത് ഒറ്റയ്ക്ക് ആക്രമിച്ചാല്‍ ബാക്കിയുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ്’

വാഷിങ്ടണ്‍: ഇസ്രയേല്‍ വീണ്ടും ഇറാനെ ആക്രമിച്ചാല്‍ രാജ്യം തകര്‍ന്നുപോകുമെന്ന് റിട്ടയേര്‍ഡ് യുഎസ് ആര്‍മി കേണല്‍ ലോറന്‍സ് വില്‍ക്കേഴ്‌സണ്‍ മുന്നറിയിപ്പ് നല്‍കി. 12 ദിന യുദ്ധത്തിനിടയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ വര്‍ഷത്തിന്റെ ശക്തി ഇസ്രയേലിനെ ശരിക്കും ഞെട്ടിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ലോറന്‍സ് വില്‍ക്കേഴ്‌സണ്‍.

ഇറാന്റെ മിസൈല്‍ ശേഷിയെക്കുറിച്ച് ഇസ്രയേലിന് വ്യക്തമായ ധാരണയുണ്ടെന്ന് കേണല്‍ വില്‍ക്കേഴ്‌സണ്‍ പറഞ്ഞു. തനിച്ച് ഇറാനെതിരെ യുദ്ധം ചെയ്താല്‍ ഇസ്രയേല്‍ തകരുമെന്ന് അവര്‍ക്ക് നന്നായറിയാം. അതുകൊണ്ടാണ്, ഇറാനുമായുള്ള യുദ്ധത്തിലേക്ക് അമേരിക്കയെ അവര്‍ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാന്റെ മിസൈലുകള്‍ അതിസങ്കീര്‍ണവും തദ്ദേശീയമായി നിര്‍മിച്ചവയുമാണ്. പാട്രിയറ്റ്, താഡ് പോലുള്ള ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇവയെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. ഈ തിരിച്ചറിവാണ് 12 ദിവസത്തെ യുദ്ധം പെട്ടെന്ന് നിര്‍ത്താന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത ആക്രമണം കൂടുതല്‍ ശക്തമായാല്‍ ഇസ്രയേല്‍ പൂര്‍ണമായും പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നും വില്‍ക്കേഴ്‌സണ്‍ മുന്നറിയിപ്പ് നല്‍കി.

Also read: