04/09/2026
[fontresizer_tawhidurrahmandear_widget]

നായയാകാൻ 220 കോടിയുടെ ശസ്ത്രക്രിയയോ? വൈറൽ വാർത്തയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യാവസ്ഥ

 നായയാകാൻ 220 കോടിയുടെ ശസ്ത്രക്രിയയോ? വൈറൽ വാർത്തയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യാവസ്ഥ

നായയുടെ രൂപത്തിലേക്ക് മാറാൻ ജാപ്പനീസ് വ്യവസായി വൻ തുക ചെലവഴിച്ചെന്ന രീതിയിലുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 26 കാരനായ ജാസോ എന്ന കോടീശ്വരൻ സ്വയം നായയായി മാറാൻ 220 കോടി രൂപ ചെലവഴിച്ച് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിലെ പ്രചാരണം.

എന്നാൽ, പ്രചരിക്കുന്ന വാർത്തകളിൽ വസ്തുതാപരമായ തെറ്റുകളുണ്ടെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. പ്രസ്തുത വ്യക്തി യാതൊരുവിധ ശസ്ത്രക്രിയകൾക്കും വിധേയനായിട്ടില്ലെന്നും ശരീരത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മനുഷ്യശരീരം നായയുടെ രൂപത്തിലാക്കാൻ ശസ്ത്രക്രിയ നടത്തുകയല്ല, മറിച്ച് ഒരു നായയുടെ ആകൃതിയിലുള്ള പ്രത്യേക വേഷവിധാനം (Cosplay costume) ധരിക്കുകയാണ് ഇയാൾ ചെയ്തത്. ഏകദേശം 2 ദശലക്ഷം ജാപ്പനീസ് യെൻ (ഇന്ത്യൻ കറൻസിയിൽ ഏകദേശം 11 മുതൽ 12 ലക്ഷം രൂപ വരെ) ചെലവഴിച്ചാണ് ഈ വസ്ത്രം നിർമ്മിച്ചതെന്ന് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

വൈറൽ വീഡിയോയുടെ ആധികാരികതയോ ഇത് എന്ന് ചിത്രീകരിച്ചതാണെന്ന കാര്യത്തിലോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വലിയ തുകയുടെ ശസ്ത്രക്രിയ എന്ന പ്രചാരണം വ്യാജമാണെന്നും ഇയാൾ ഇപ്പോഴും സാധാരണ മനുഷ്യനായിത്തന്നെയാണ് ജീവിക്കുന്നതെന്നുമാണ് ലഭ്യമായ വിവരങ്ങൾ.

Also read: