വിവാഹത്തിന് വാടകയ്ക്കെടുത്ത ബിഎംഡബ്ല്യു കാർ പാലത്തിൽ നിന്ന് പാടത്തേക്ക് മറിഞ്ഞു; ഏഴുപേർ രക്ഷപ്പെട്ടത് അത്ഭുതകരമായി
പാലക്കാട്: വിവാഹ ആവശ്യത്തിനായി വാടകയ്ക്കെടുത്ത ആഡംബര ബിഎംഡബ്ല്യു കാർ നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് പാടത്തേക്ക് മറിഞ്ഞു. പാലക്കാട് തിരുമിറ്റക്കോട് നടന്ന അപകടത്തിൽ കാറിലുണ്ടായിരുന്ന ഏഴുപേരും നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിച്ച ശേഷമാണ് താഴെയുള്ള പാടത്തേക്ക് പതിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും, യാത്രക്കാർ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. അപകടം കണ്ടയുടൻ പ്രദേശവാസികൾ ഓടിയെത്തിയാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.