‘സ്‌കൂളുകളിൽ ഓണാവധി ഓഗസ്റ്റ് 22 മുതൽ; 21-ന് ഓണാഘോഷം, വിദ്യാർത്ഥികൾക്ക് 4 കിലോ അരി വിതരണം ചെയ്യും’: മന്ത്രി എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണാവധി ഓഗസ്റ്റ് 22 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. ഓഗസ്റ്റ് 21-നാണ് സ്‌കൂളുകളിൽ ഓണാഘോഷം നടക്കുക. അന്നേദിവസം വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമല്ല. ഓണാഘോഷങ്ങൾക്ക് ശേഷം ഓഗസ്റ്റ് 31-ന് സ്‌കൂളുകൾ വീണ്ടും തുറക്കും. ഓണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികളിലെ അക്രമവാസന വർധിക്കുന്നത് പരിശോധിക്കുമെന്നും, ഭാവിയിൽ ഇത് തടയാനുള്ള ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണ്. ലഹരിക്കെതിരെ സ്‌കൂളുകളിൽ ‘തൂഫാൻ ഓപറേഷൻ’ സംഘടിപ്പിക്കും. ലഹരിവിരുദ്ധ പോരാട്ടത്തിൽ SIET പങ്കാളിയാകുമെന്നും, ‘വൺ മില്യൺ തൂഫാൻ ഗോൾ’ ക്യാമ്പയിന് സ്‌കൂളുകൾ മികച്ച പിന്തുണ നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.