കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; രണ്ടു മരണം, 26 പേർക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിങ് വിദ്യാർഥിനികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. ബസ് ഡ്രൈവർ ഗുരുപ്രസാദ്, ക്ലീനർ ശങ്കർ എന്നിവരാണ് മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന 26 വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബെംഗളൂരു ബന്നാർഘട്ട റോഡിലെ യൂനിവേഴ്സൽ നഴ്സിങ് കോളജിലെ 53 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ദേശീയപാത 48-ൽ അയ്മംഗല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.