04/09/2026
[fontresizer_tawhidurrahmandear_widget]

കോഴിക്കോട് പയ്യോളി ദേശീയപാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്ക്

 കോഴിക്കോട് പയ്യോളി ദേശീയപാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്ക്

കോഴിക്കോട്: പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിച്ച സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്കേറ്റു. മുന്നിൽ പോവുകയായിരുന്ന ബസിൻ്റെ പിൻഭാഗത്ത് മറ്റൊരു ബസ് ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

Also read: