08/09/2026
[fontresizer_tawhidurrahmandear_widget]

പി.വി അൻവർ 12 ക്രിമിനൽ കേസുകളിൽ പ്രതി; പദവികൾ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ

 പി.വി അൻവർ 12 ക്രിമിനൽ കേസുകളിൽ പ്രതി; പദവികൾ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ

തിരുവനന്തപുരം: 12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്- ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ. പൊതുമേഖല സ്ഥാപനമായ കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്നും പണം തട്ടിയതും, പാരിസ്ഥിക നാശനഷ്ടം വരുത്തുന്നവിധം തടയണ നിർമ്മിക്കുകയും ചെയ്ത വ്യക്തിയാണ് അൻവർ. കാപ്പ പ്രകാരം നടപടി നേരിടേണ്ട വ്യക്തിക്ക് സ്ഥാനങ്ങള്‍ നൽകരുതെന്ന് മുഖ്യമന്ത്രിയെ കണ്ട് നിവദേനം നൽകിയെന്നും വിവരാവകാശ കൂട്ടായ്മ കോ-ഡിനേറ്റർ കെവി ഷാജി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുകയും പൊതുമുതൽ ദുരുപയോഗം ചെയ്യുകയും ചെയ്ത വ്യക്തിക്ക് സർക്കാർ തലത്തിൽ ഉയർന്ന സ്ഥാനമാനങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും, ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കൂട്ടായ്മ വ്യക്തമാക്കി. മുൻപ് ഉയർന്നുവന്ന പരിസ്ഥിതി ലംഘന കേസും സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയാണ് കൂട്ടായ്മ അൻവറിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുവന്നിരിക്കുന്നത്.

Also read: