02/06/2026
[fontresizer_tawhidurrahmandear_widget]

‘കറുത്ത മംദാനി’ക്ക് കാലിടറി ; ജേഴ്‌സി സിറ്റിയില്‍ പൊരുതിത്തോറ്റത് മംദാനിയുടെ നിലപാടുകളും, ശൈലിയുമുള്ള പാക് വംശജന്‍ മുസ്സബ് അലി

 ‘കറുത്ത മംദാനി’ക്ക് കാലിടറി ; ജേഴ്‌സി സിറ്റിയില്‍ പൊരുതിത്തോറ്റത് മംദാനിയുടെ നിലപാടുകളും, ശൈലിയുമുള്ള പാക് വംശജന്‍ മുസ്സബ് അലി

ജേഴ്‌സി സിറ്റി : ലോകം ഉറ്റുനോക്കിയ അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ ആൻഡ്രൂ ക്വോമോയെ പിന്തള്ളി സൊഹ്‌റാൻ മംദാനി വിജയം കൊയ്‌തെടുത്തപ്പോൾ, ഹഡ്‌സൺ നദിയുടെ മറുകരയിൽ മംദാനിയോട് പല കാര്യങ്ങളും സാമ്യമുള്ള മറ്റൊരു സ്ഥാനാർത്ഥിക്ക് കാലിടറി.

ജീവിത പശ്ചാത്തലത്തിലും ആശയങ്ങളിലും പ്രചാരണ പരിപാടികളിലും മംദാനിയോടുള്ള സാമ്യം കാരണം ‘കറുത്ത മംദാനി’ എന്ന് വിശേഷിപ്പിക്കപ്പെട്ട മുസ്സബ് അലിയാണ് ജേഴ്‌സി സിറ്റി മേയർ തെരഞ്ഞെടുപ്പിൽ റൺഓഫിന് യോഗ്യത നേടാനാവാതെ പിന്തള്ളപ്പെട്ടത്. ഡെമോക്രാറ്റിക് പശ്ചാത്തലമുള്ള നാല് സ്ഥാനാർത്ഥികൾ നേരിൽ വന്ന ജേഴ്‌സി സിറ്റി തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചാണ് മുസ്സബ് തോൽവി സമ്മതിച്ചത്.

സൊഹ്‌റാനി ഇന്ത്യൻ – ഉഗാണ്ടൻ വംശജനാണെങ്കിൽ പാകിസ്താൻ-അമേരിക്കൻ വംശജനാണ് മുസ്സബ് അലി. രണ്ടുപേരും പുരോഗമന ചിന്താഗതിയുള്ള മുസ്ലിംകൾ. സാധാരക്കാർക്ക് താങ്ങാനാവുന്ന ജീവിതച്ചെലവ്, കുടിയേറ്റ അവകാശങ്ങൾ, അഴിമതി വിരുദ്ധ നിലപാടുകൾ എന്നിവയിൽ ഇരുവർക്കും സമാനമായ സോഷ്യലിസ്റ്റ് കാഴ്ചപ്പാടാണുള്ളത്. ന്യൂയോർക്ക് സിറ്റിയുടെ തെരുവുകളിൽ ആവേശം പകർന്ന്, സാധാരണക്കാരുമായി ഇടപഴകിയും സമൂഹമാധ്യമങ്ങളെ സമർത്ഥമായി ഉപയോഗിച്ചും മംദാനി പ്രചരണം നയിച്ചപ്പോൾ മുൻ സ്‌കൂൾ ബോർഡ് പ്രസിഡന്റ് കൂടിയായ അലി ടിക്ടോക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെയാണ് കൂടുതലായി ആശ്രയിച്ചത്. ഇസ്രായേൽ വിരുദ്ധ നിലപാട് ന്യൂയോർക്ക് സിറ്റിയിലെ പുതുതലമുറാ വോട്ടർമാരെ മംദാനിയിലേക്ക് അടുപ്പിച്ചപ്പോൾ, അതേ നിലപാട് അലിക്ക് യാഥാസ്ഥിതിക നിലപാടുള്ള ഹഡ്‌സൺ കൗണ്ടി വോട്ടർമാർക്കിടയിൽ തിരിച്ചടിയായി.

ന്യൂയോർക്കിലെ 8.3 ദശലക്ഷം ജനങ്ങളുള്ള വലിയ രാഷ്ട്രീയ പശ്ചാത്തലവും, മംദാനിയുടെ ബഹുമുഖമായ പ്രചാരണ രീതികളും അദ്ദേഹത്തിന് അനുകൂലമായപ്പോൾ, വെറും 3 ലക്ഷം മാത്രം ജനസംഖ്യയുള്ള ജെഴ്‌സി സിറ്റിയിൽ വോട്ടുകൾ ഭിന്നിച്ചുപോയതാണ് മുസ്സബ് അലിക്ക് തിരിച്ചടിയായത്. 10,843 വോട്ടുകൾ (18.3%) നേടി നാലാം സ്ഥാനത്താണ് അലി ഫിനിഷ് ചെയ്തത്. 50 ശതമാനത്തിലേറെ വോട്ടുമായി മംദാനി മേയർ പദവി ഉറപ്പിച്ചപ്പോൾ, ജേഴ്‌സി സിറ്റിയിലെ ആദ്യ രണ്ട് സ്ഥാനാക്കാരായ ജെയിംസ് സോളമൻ (29.0%), ജിം മഗ്രീവി (25.4%) എന്നിവരെ റൺ ഓഫിന് നിർബന്ധിക്കാൻ അലിക്ക് കഴിഞ്ഞു. മൂന്നാം സ്ഥാനത്തുള്ള ബിൽ ഓ’ഡിയയുടെ പ്രകടനും (21.5%) സിറ്റിയിൽ ശക്തമായ ചതുഷ്‌കോണ മത്സരമാണ് സൃഷ്ടിച്ചത്. ആദ്യ നാല് സ്ഥാനങ്ങളിലെത്തിയ എല്ലാ സ്ഥാനാർത്ഥികളും ഡെമോക്രാറ്റിക് പശ്ചാത്തലമുള്ളവരാണ് എന്നതാണ് കൗതുകം.

Also read: