21/10/2026
[fontresizer_tawhidurrahmandear_widget]

ഫുട്ബോൾ മിശിഹാക്ക്! മെസിയുടെ പ്രതിമ വീടിനകത്ത് നിർമിച്ച് അച്‌ഛനും മകളും

 ഫുട്ബോൾ മിശിഹാക്ക്! മെസിയുടെ പ്രതിമ വീടിനകത്ത് നിർമിച്ച് അച്‌ഛനും മകളും

കോഴിക്കോട്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയോടുള്ള ആരാധന മൂത്ത് വീട്ടിനുള്ളിൽ താരത്തിന്റെ പ്രതിമ നിർമ്മിച്ച് അച്ഛനും മകളും. കോഴിക്കോട് മലാപ്പറമ്പ് മധുരവനം റോഡിലെ കളരിക്കൽ ശ്രീനിവാസ് വീട്ടിൽ, സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയ ശ്രീകുമാറും അച്ഛൻ ശ്രീകുമാർ കളരിക്കലുമാണ് തങ്ങളുടെ കിടപ്പുമുറിയിൽ പ്രിയ താരത്തിനായി ഈ അപൂർവ്വ ആദരവൊരുക്കിയത്. നടക്കാവ് ഐ.ജി ഓഫീസിലെ പൊലീസുകാരനാണ് ശ്രീകുമാർ.

ലോകകപ്പ് കാലത്താണ് മെസ്സിയുടെ ഒരു പ്രതിമ വീട്ടിനുള്ളിൽ നിർമ്മിക്കണമെന്ന ആശയം ശ്രേയയുടെ മനസ്സിൽ ഉദിക്കുന്നത്. മെസിയുടെ അതേ ഉയരത്തിൽ തന്നെയാണ് ഈ പൂർണകായ പ്രതിമ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. ആക്രി സാധനങ്ങൾ, ഫൈബർ, ഓട്, സിമന്റ് എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. സിമന്റ് കുഴയ്ക്കുന്നതടക്കമുള്ള ജോലികളിൽ ശ്രേയയുടെ അമ്മ സ്മിതയും ഇവർക്കൊപ്പം സജീവമായി പങ്കുചേർന്നു.

ചിത്രരചനയിലും സംഗീതത്തിലും താല്പര്യമുള്ള ശ്രേയ മികച്ച ഒരു പാട്ടുകാരി കൂടിയാണ്. വർഷങ്ങൾക്ക് മുൻപ് ശ്രേയയും ചേച്ചിമാരായ ശ്രുതിയും ശീതളും ചേർന്ന് പ്രശസ്ത ഗായിക എസ്. ജാനകിയുടെ പാട്ടുകൾ കോർത്തിണക്കി ഗാനമേളയും അവതരിപ്പിച്ചിട്ടുണ്ട്.

Also read: