27/01/2026

ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ സ്ഫോടനം; 8 മരണം 24 പേർക്ക് പരിക്ക്, ഡൽഹിയിൽ അതീവ ജാഗ്രത

 ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ സ്ഫോടനം; 8 മരണം 24 പേർക്ക് പരിക്ക്, ഡൽഹിയിൽ അതീവ ജാഗ്രത

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിച്ച് എട്ട് പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രിയോടെയാണ് രാജ്യതലസ്ഥാനത്തെ നടുക്കിയ സംഭവം. സ്ഫോടനത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന മൂന്നോ നാലോ വാഹനങ്ങൾക്ക് തീപിടിച്ച് വലിയ നാശനഷ്ടമുണ്ടായി.

​മെട്രോ സ്റ്റേഷൻ്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സംഭവം നടന്നതെന്ന് ഡൽഹി ഫയർ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ലോകനായക് ജയപ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ എട്ട് പേർ മരിച്ചിരുന്നു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഒരാളുടെ നില തൃപ്തികരമാണെന്നും എൽഎൻജെപി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.

​സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിലും ഉത്തർപ്രദേശിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഫോടനത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിൻ്റെ സംഘം ഉൾപ്പെടെ ഏഴ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചു. രാത്രി 7.29 ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ അറിയിച്ചു.

Also read: