26/11/2026
[fontresizer_tawhidurrahmandear_widget]

‘പൊതുവെ സൗമന്യനായ സച്ചിൻ ക്യാപ്റ്റനായാൽ കർക്കശക്കാരനാകും; സാധാരണ കളിക്കാരന്റെ പരിമിതികൾ മനസ്സിലാക്കാൻ കഴിയാത്തതാണ് പരാജയകാരണം’; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

 ‘പൊതുവെ സൗമന്യനായ സച്ചിൻ ക്യാപ്റ്റനായാൽ കർക്കശക്കാരനാകും; സാധാരണ കളിക്കാരന്റെ പരിമിതികൾ മനസ്സിലാക്കാൻ കഴിയാത്തതാണ് പരാജയകാരണം’; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

മുംബൈ: ക്രിക്കറ്റ് മൈതാനത്തും പുറത്തും പൊതുവെ ശാന്തനും സൗമ്യനുമായാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ ലോകം കണ്ടിട്ടുള്ളത്. എന്നാൽ ക്യാപ്റ്റൻസി ഏറ്റെടുക്കുമ്പോൾ അദ്ദേഹം വളരെ കർക്കശക്കാരനാകാറുണ്ടെന്നും, ഒരു സാധാരണ കളിക്കാരന്റെ പരിമിതികൾ എന്താണെന്ന് മനസ്സിലാക്കാൻ കഴിയാതെ പോയതാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി പരാജയപ്പെടാൻ കാരണമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് സച്ചിന്റെ ക്യാപ്റ്റൻസി കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.

മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജവഗൽ ശ്രീനാഥ് സച്ചിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ദിലീപ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ഒരു സാധാരണ കളിക്കാരന്റെ നില എന്താണെന്ന് സച്ചിന് ഒരിക്കലും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. സച്ചിന് വേണമെങ്കിൽ ഇമ്രാൻ ഖാനെപ്പോലെ പന്തെറിയാൻ കഴിയും. ആദ്യത്തെ പന്ത് ഇൻസ്വിങ്ങറും അടുത്ത രണ്ട് പന്തുകൾ ഔട്ട് സ്വിങ്ങറും എറിയാൻ അദ്ദേഹത്തിന് നിഷ്പ്രയാസം സാധിക്കും. തനിക്ക് ഗ്രൗണ്ടിൽ പോയി ചെയ്യാൻ കഴിയുന്നത് എന്തുകൊണ്ട് മറ്റുള്ളവർക്കും ചെയ്തുകൂടാ എന്നായിരുന്നു സച്ചിൻ എപ്പോഴും ചിന്തിച്ചിരുന്നത്. സച്ചിന്റെ ആ ‘ജീനിയസ് ലെവൽ’ ചിന്തകൾക്കൊപ്പമെത്താനോ, സച്ചിന്റെ മനസ്സിലുള്ളതുപോലെ കളിക്കാനോ മറ്റ് പല കളിക്കാർക്കും കഴിഞ്ഞിരുന്നില്ല. ഈ വിടവാണ് ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന് വലിയ തിരിച്ചടിയായത്.

ക്യാപ്റ്റനായിരിക്കെ തോൽവികൾ നേരിടേണ്ടി വന്നപ്പോൾ അതൊരു വലിയ സമ്മർദ്ദമായി സച്ചിനെ ബാധിച്ചിരുന്നു. മോശം സമയങ്ങളിൽ കൂടുതൽ ഉൾവലിയുന്ന പ്രകൃതക്കാരനായി സച്ചിൻ മാറി. ആ സമ്മർദ്ദങ്ങൾക്കിടയിൽ മടുത്തിട്ടാണ് ഒടുവിൽ അദ്ദേഹം ക്യാപ്റ്റൻസി ഒഴിഞ്ഞതെന്നും ദിലീപ് പറയുന്നു.

Also read: