27/01/2026

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് കുനിയില്‍ പത്മരാജന് മരണംവരെ തടവുശിക്ഷ

 പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് കുനിയില്‍ പത്മരാജന് മരണംവരെ തടവുശിക്ഷ

തലശ്ശേരി: പാലത്തായിയില്‍ സ്‌കൂളില്‍ 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ കുനിയില്‍ പത്മരാജന് മരണംവരെ തടവ് ശിക്ഷ. പോക്‌സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെ 40 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ചുമത്തിയിരിക്കുന്നത്. തലശ്ശേരി ജില്ലാ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ ശൗചാലയത്തില്‍ കൊണ്ടുപോയി പ്രതി മൂന്ന് തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2020 മാര്‍ച്ച് 17നാണ് പത്മരാജന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ മൊഴി നല്‍കിയത്.

അതിജീവിതയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ് പ്രതിക്ക് അനുകൂലമായ നിലപാടെടുത്തതോടെ പാലത്തായി പീഡനക്കേ വലിയ വിവാദമായിരുന്നു. പീഡന തീയതി ഓര്‍മയില്ലെന്ന് കുട്ടി മൊഴി നല്‍കിയതോടെയാണ് പൊലീസിലെ ഒരു വിഭാഗം കേസ് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പാനൂര്‍ എസ്.എച്ച്.ഒ ടി.പി ശ്രീജിത്ത് ആണ് പ്രതിക്ക് അനുകൂലമായി ആദ്യം രംഗത്തുവന്നത്. പ്രതി സ്‌കൂളില്‍ ലീവായിരുന്ന ദിവസം പീഡന തീയതിയാക്കി എഫ്.ഐ.ആറില്‍ രേഖപ്പെടുത്തി. പൊലീസ് പറഞ്ഞ തീയതിയാണ് പീന്നീട് കുട്ടി കൗണ്‍സലര്‍മാരോടും ഡോക്ടറോടും പറഞ്ഞിരുന്നത്.

ഒടുവില്‍ ഹൈകോടതി ഇടപെടലില്‍ ക്രൈം ബ്രാഞ്ചാണ് പ്രതിക്കെതിരെ പോക്സോ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.

Also read: