31/03/2026
[fontresizer_tawhidurrahmandear_widget]

കുറഞ്ഞ വരുമാനക്കാര്‍ക്ക് ആശ്വാസം; യുഎഇയില്‍ 5,000 ദിര്‍ഹത്തിന് താഴെ ശമ്പളമുള്ളവര്‍ക്കും ഇനി പേഴ്സണല്‍ ലോണ്‍ ലഭിക്കും

 കുറഞ്ഞ വരുമാനക്കാര്‍ക്ക് ആശ്വാസം; യുഎഇയില്‍ 5,000 ദിര്‍ഹത്തിന് താഴെ ശമ്പളമുള്ളവര്‍ക്കും ഇനി പേഴ്സണല്‍ ലോണ്‍ ലഭിക്കും

ദുബൈ: വ്യക്തിഗത വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കുറഞ്ഞ ശമ്പള വ്യവസ്ഥ യുഎഇ സെന്‍ട്രല്‍ ബാങ്ക് റദ്ദാക്കി. 5,000 ദിര്‍ഹം എന്ന പരിധി ഒഴിവാക്കിയതോടെ, രാജ്യത്തെ ദശലക്ഷക്കണക്കിന് താഴ്ന്ന വരുമാനക്കാരയ തൊഴിലാളികള്‍, പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് നിയന്ത്രിത ബാങ്കിങ് വായ്പകള്‍ക്ക് അര്‍ഹത നേടാന്‍ സാധിക്കും.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും നിയന്ത്രിത ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. വായ്പാ അക്കൗണ്ടുകള്‍ വേതന സംരക്ഷണ സംവിധാനവുമായി ബന്ധപ്പെടുത്തുന്നതിലൂടെ, ശമ്പളം ലഭിക്കുന്ന അതേ സമയം തന്നെ വായ്പാ തിരിച്ചടവ് ഗഡുക്കള്‍ ഓട്ടോമാറ്റിക്കായി കുറയ്ക്കുന്നതിനുള്ള സംവിധാനം പ്രാബല്യത്തില്‍ വരും.

Also read: