02/04/2026
[fontresizer_tawhidurrahmandear_widget]

വാട്സ്ആപ്പില്‍ വമ്പന്‍ സുരക്ഷാ വീഴ്ച; കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രൊഫൈല്‍ ചിത്രങ്ങളും ഫോണ്‍ നമ്പറുകളും ചോര്‍ന്നു!

 വാട്സ്ആപ്പില്‍ വമ്പന്‍ സുരക്ഷാ വീഴ്ച; കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രൊഫൈല്‍ ചിത്രങ്ങളും ഫോണ്‍ നമ്പറുകളും ചോര്‍ന്നു!

ആഗോളതലത്തില്‍ 3.5 ബില്യണ്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറുകള്‍ ചോര്‍ത്താന്‍ കഴിയുന്ന സുരക്ഷാ പിഴവ് കണ്ടെത്തിയതായി സൈബര്‍ സുരക്ഷാ ഗവേഷകര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ഇന്ത്യയിലെ 750 ദശലക്ഷം (75 കോടി) അക്കൗണ്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 62% ഇന്ത്യന്‍ ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങളും മറ്റ് വിവരങ്ങളും ചോര്‍ത്താന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഓസ്ട്രിയയിലെ വിയന്ന സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരാണ് നിര്‍ണായക കണ്ടെത്തലിന് പിന്നില്‍. വാട്ട്‌സ്ആപ്പിന്റെ കോണ്‍ടാക്റ്റ്-ഡിസ്‌കവറി, ക്ലിക്ക് ടു ചാറ്റ് ഫീച്ചറുകളിലെ പിഴവുകളാണ് ദുരുപയോഗം ചെയ്യപ്പെട്ടത്. റേറ്റ്-ലിമിറ്റിംഗ് സംവിധാനങ്ങള്‍ മറികടന്ന് മണിക്കൂറില്‍ കോടിക്കണക്കിന് നമ്പറുകള്‍ പരിശോധിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു.

എങ്കിലും, സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയതിനാല്‍ സ്വകാര്യതയ്ക്ക് ഭീഷണിയുണ്ടായിട്ടില്ലെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചുണ്ട്. വിഷയം ശ്രദ്ധയില്‍ വന്നതിനെത്തുടര്‍ന്ന് ദുരുപയോഗം തടയുന്നതിനുള്ള നടപടികള്‍ ഒക്ടോബറില്‍ നടപ്പിലാക്കിയതായി മാതൃസ്ഥാപനമായ മെറ്റാ അറിയിച്ചു.

ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ (DPDP) നിയമങ്ങള്‍ നിലവിലിരിക്കെ ഉപയോക്താക്കള്‍ അവരുടെ വാട്ട്‌സ്ആപ്പ് സ്വകാര്യതാ ക്രമീകരണങ്ങള്‍ പരിശോധിച്ച് പ്രൊഫൈല്‍ ഫോട്ടോ, about വിവരങ്ങള്‍ എന്നിവയുടെ ദൃശ്യപരത, my contacts അല്ലെങ്കില്‍ nobody എന്ന ഓപ്ഷനിലേക്ക് മാറ്റണമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.

Also read: