സ്മൃതി മന്ദാനയുടെ പിതാവിന് പിന്നാലെ പ്രതിശ്രുത വരന്‍ പലാഷ് മുച്ചലും ആശുപത്രിയിൽ
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പിതാവിന് പിന്നാലെ പ്രതിശ്രുത വരന്‍ പലാഷ് മുച്ചലും ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍. പിതാവിന് ഹൃദയാഘാത ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങുകള്‍ മാറ്റിവെച്ചിരുന്നു.
വൈറല്‍ അണുബാധയും അസിഡിറ്റിയും കാരണമാണ് പലാഷിന് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പോകേണ്ടിവന്നത്. വരന്റെ ആരോഗ്യ പ്രശ്‌നം ഗുരുതരമല്ല. ചികിത്സയ്ക്ക് ശേഷം പലാഷ് ആശുപത്രി വിട്ട് ഹോട്ടലിലേക്ക് പോയതായും പൂര്‍ണ ആരോഗ്യവാന്‍ ആണെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം, സ്മൃതി മന്ദാനയുടെ പിതാവിന്റെ ആരോഗ്യസ്ഥിതി മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരികയാണ്. ഇന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കുടുംബ ഡോക്ടര്‍ ഡോ. നമന്‍ ഷാ വ്യക്തമാക്കി. താരത്തിന്റെ ജന്മനാടായ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍, ഒരാഴ്ച നീണ്ടുനിന്ന വിവാഹ ആഘോഷങ്ങള്‍ നടന്നിരുന്നു. ബാക്കിയുള്ള വിവാഹ ചടങ്ങുകളും പരിപാടികളും പൂര്‍ണമായും അനിശ്ചിതമായി മാറ്റിവച്ചിരിക്കുകയാണ്.