01/04/2026
[fontresizer_tawhidurrahmandear_widget]

‘ഇത്രയും തോന്ന്യാസം കാണിച്ചവർ സുഖിക്കുന്നു, ജോലി പോയി കുട്ടിയുടെ ഞാൻ ഫീസ് അടക്കാൻ കഷ്ടപ്പെടുന്നു’; ആര്യ രാജേന്ദ്രനെയും സച്ചിൻദേവ് ദേവിനെയും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരെ ഡ്രൈവർ യദു

 ‘ഇത്രയും തോന്ന്യാസം കാണിച്ചവർ സുഖിക്കുന്നു,  ജോലി പോയി കുട്ടിയുടെ ഞാൻ ഫീസ് അടക്കാൻ കഷ്ടപ്പെടുന്നു’; ആര്യ രാജേന്ദ്രനെയും സച്ചിൻദേവ് ദേവിനെയും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരെ ഡ്രൈവർ യദു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഡ്രൈവർ യദു രൂക്ഷമായി പ്രതികരിച്ചു. കന്റോൺമെന്റ് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രമാണ് പ്രതിയാക്കിയിട്ടുള്ളത്.

പോലീസിന്റെ നടപടി താൻ മുൻകൂട്ടി കണ്ടതാണെന്ന് യദു മാധ്യമങ്ങളോട് പറഞ്ഞു. ‘ഇത്രയും പ്രശ്‌നമുണ്ടാക്കിയ മേയറും എം.എൽ.എയും നല്ലപോലെ ജോലി ചെയ്ത് ജീവിക്കുന്നു, ജനങ്ങളെ പറ്റിക്കുന്നു. ഞാനല്ലേ കഷ്ടപ്പെടുന്നത്, തുച്ഛമായ വേദനം കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല, മകന്റെ പഠനത്തിന് പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് അദ്ദേഹം വ്യക്തമാക്കി. താൻ കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചു എന്ന കുറ്റം മാത്രമാണ് ചെയ്തത്. നിലവിൽ കെ.എസ്.ആർ.ടി.സിയിൽ തിരിച്ചെടുക്കാത്തതിനാൽ ലീവ് വേക്കൻസിയിൽ െ്രെപവറ്റ് ബസാണ് ഓടിക്കുന്നതെന്നും സി.ഐ.ടി.യു യൂണിയൻ അംഗമായിരുന്ന തനിക്ക് പാർട്ടിയുടെ ഭാഗത്തുനിന്നും ദ്രോഹം നേരിട്ടെന്നും യദു ആരോപിച്ചു.

പോലീസ് അന്വേഷണം രാഷ്ട്രീയ ഇടപെടലുകൾ കാരണം അട്ടിമറിക്കപ്പെട്ടതായി യദുവിന്റെ അഭിഭാഷകൻ ആരോപിച്ചു. പോലീസിന്റെ കണ്ടെത്തലുകളെ ചോദ്യം ചെയ്തുകൊണ്ട് ഇവർ കോടതി മുഖാന്തരം സ്വകാര്യ അന്യായം ഫയൽ ചെയ്തിട്ടുണ്ട്. ഈ നിയമനടപടിയിലൂടെ മേയറും എം.എൽ.എയുമടക്കം പ്രതികളുടെ എണ്ണം ആറായി ഉയർന്നിട്ടുണ്ട്. കേസിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് യദുവും അഭിഭാഷകനും വ്യക്തമാക്കി.

Also read: