28/03/2026
[fontresizer_tawhidurrahmandear_widget]

വെറും 1 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റയും കോളിങ്ങും; ‘വൈറല്‍‌ പ്ലാന്‍‌’ വീണ്ടും പ്രഖ്യാപിച്ച് BSNL

 വെറും 1 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റയും കോളിങ്ങും; ‘വൈറല്‍‌ പ്ലാന്‍‌’ വീണ്ടും പ്രഖ്യാപിച്ച് BSNL

ഉപഭോക്താക്കളുടെ ആവശ്യത്തെത്തുടർന്ന് പൊതുമേഖലാ ടെലികോം ദാതാവായ ബി.എസ്.എൻ.എല്‍ (BSNL) തങ്ങളുടെ ജനപ്രിയമായ ഒരു രൂപ ഫ്രീഡം പ്ലാൻ വീണ്ടും അവതരിപ്പിച്ചു. ഒരു രൂപയ്ക്ക് റീചാർജ് ചെയ്താൽ 30 ദിവസത്തെ കാലാവധിയിൽ ആകർഷകമായ ആനുകൂല്യങ്ങളാണ് ഈ പ്ലാൻ നൽകുന്നത്.

ഈ ഓഫർ പ്രകാരം ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി 4ജി ഡാറ്റയും, അൺലിമിറ്റഡ് കോളിംഗും, നാഷണൽ റോമിംഗും, പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും ലഭിക്കും. ഈ മാസം (ഡിസംബർ 2025) 1 മുതൽ 31 വരെ എല്ലാ സർക്കിളുകളിലും ഈ ഓഫർ ലഭ്യമാണ്. എന്നാൽ, ഈ 1 രൂപ പ്ലാൻ പുതിയ സിം കാർഡ് എടുക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ലഭിക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ, 28 ദിവസത്തേക്ക് 100 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ നൽകുന്ന *251 രൂപ ലേണേഴ്‌സ് പ്ലാനും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്.

സാങ്കേതിക വികസനത്തിന്റെ ഭാഗമായി, ഡൽഹി ടെലികോം സർക്കിളിനുള്ളിൽ 10,000 പുതിയ 4ജി ടവറുകൾ സ്ഥാപിക്കാൻ ബിഎസ്എൻഎൽ ടെൻഡർ ക്ഷണിച്ചു. ഇതിലൂടെ എം.ടി.എൻ.എൽ (MTNL) നെറ്റ്‌വർക്കുകളിലെ എൻ.സി.ആർ (NCR) നിവാസികൾക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി ഉറപ്പാക്കാൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കളെ ആകർഷിക്കാനും 4ജി നെറ്റ്‌വർക്ക് ശക്തമാക്കാനുമുള്ള ബിഎസ്എൻഎല്ലിന്റെ ഈ നീക്കങ്ങൾ വിപണിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

Also read: