02/04/2026
[fontresizer_tawhidurrahmandear_widget]

റിയാദ് ടു ദോഹ മിന്നൽ വേഗത്തിൽ: വരുന്നു അതിവേഗ ഇലക്ട്രിക് ട്രെയിൻ; കരാറിൽ ഒപ്പുവെച്ച് സൗദിയും ഖത്തറും

 റിയാദ് ടു ദോഹ മിന്നൽ വേഗത്തിൽ: വരുന്നു അതിവേഗ ഇലക്ട്രിക് ട്രെയിൻ; കരാറിൽ ഒപ്പുവെച്ച് സൗദിയും ഖത്തറും

റിയാദ്: ഗൾഫ് മേഖലയിലെ ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സൗദി അറേബ്യയും ഖത്തറും. റിയാദിനെയും ദോഹയെയും തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ ഇലക്ട്രിക് റെയിൽ പാത (High-Speed Electric Rail Link) നിർമ്മിക്കുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആല്‍ ഥാനിയുടെ സൗദി സന്ദർശന വേളയിലാണ് ഈ സുപ്രധാന പ്രഖ്യാപനം.

പദ്ധതിയുടെ പ്രത്യേകതകൾ:

ദമ്മാം, അൽഅഹ്‌സ വഴിയായിരിക്കും റിയാദിൽ നിന്ന് ദോഹയിലേക്കുള്ള റെയിൽ പാത കടന്നുപോകുക. ഇരുരാജ്യങ്ങളുടെയും ‘വിഷൻ 2030’ പദ്ധതികളുടെ ഭാഗമായാണ് ഈ റെയിൽ ലിങ്ക് വരുന്നത്. വിനോദസഞ്ചാരം, വ്യാപാരം, ചരക്കുനീക്കം എന്നിവ എളുപ്പമാക്കാനും സാമ്പത്തിക സഹകരണം വർധിപ്പിക്കാനും ഇത് സഹായിക്കും.

റിയാദിലെ അൽയമാമ കൊട്ടാരത്തിൽ വെച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാർ പ്രഖ്യാപിച്ചത്. സൗദി-ഖത്തരി ഏകോപന കൗൺസിലിന്റെ എട്ടാമത് യോഗത്തിൽ ഇരുവരും അധ്യക്ഷത വഹിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 2021-നെ അപേക്ഷിച്ച് 2024-ൽ ഉഭയകക്ഷി വ്യാപാരം 634% വർദ്ധിച്ച് 930.3 മില്യൺ ഡോളറിൽ എത്തി. പ്രതിരോധം, ഊർജ്ജം, സൈബർ സുരക്ഷ, വിദ്യാഭ്യാസം, മാധ്യമം എന്നീ മേഖലകളിലും സഹകരണം ശക്തമാക്കാൻ തീരുമാനമായിട്ടുണ്ട്.

Also read: