03/04/2026
[fontresizer_tawhidurrahmandear_widget]

‘എപ്പോഴും പ്രിയപ്പെട്ട താരം എന്‍റെ റെക്കോർഡ് തകർത്തതിൽ സന്തോഷം; രോഹിതിന്‍റെ ക്ലാസ് അന്നേ എന്നെ ആകർഷിച്ചതാണ്’- പ്രശംസ കൊണ്ട് മൂടി അഫ്രീദി

 ‘എപ്പോഴും പ്രിയപ്പെട്ട താരം എന്‍റെ റെക്കോർഡ്  തകർത്തതിൽ സന്തോഷം; രോഹിതിന്‍റെ ക്ലാസ് അന്നേ എന്നെ ആകർഷിച്ചതാണ്’- പ്രശംസ കൊണ്ട് മൂടി അഫ്രീദി

ന്യൂഡൽഹി: ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ എന്ന തന്റെ 15 വർഷം പഴക്കമുള്ള റെക്കോർഡ് പഴങ്കഥയാക്കിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ അഭിനന്ദിച്ച് പാകിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദി. റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണെന്നും, തനിക്കേറെ ഇഷ്ടപ്പെട്ട ഒരു കളിക്കാരൻ തന്നെ അത് മറികടന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അഫ്രീദി പറഞ്ഞു.

റെക്കോർഡ് നേട്ടം ഇങ്ങനെ കഴിഞ്ഞ മാസം 30-ന് റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് രോഹിത് ചരിത്രം കുറിച്ചത്. മാർക്കോ യാൻസന്റെ പന്ത് ഗാലറിയിലെത്തിച്ച തകർപ്പൻ പുൾ ഷോട്ടിലൂടെയാണ് അഫ്രീദിയുടെ 351 സിക്‌സറുകൾ എന്ന റെക്കോർഡ് രോഹിത് തിരുത്തിയത്. നിലവിൽ 271 ഇന്നിംഗ്‌സുകളിൽ നിന്ന് 355 സിക്‌സറുകളുമായി ഹിറ്റ്മാൻ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു.

ഡെക്കാൻ ചാർജേഴ്സിലെ ഓർമ്മകൾ പങ്കുവെച്ച് അഫ്രീദി “എനിക്ക് എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന ഒരു കളിക്കാരൻ ഈ റെക്കോർഡ് തകർത്തതിൽ സന്തോഷമുണ്ട്. ഐപിഎല്ലിന്റെ ആദ്യ സീസണിൽ ഡെക്കാൻ ചാർജേഴ്‌സിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. അന്ന് നെറ്റ്സിലെ പരിശീലനത്തിനിടെ അദ്ദേഹത്തിന്റെ ബാറ്റിംഗ് ഞാൻ ശ്രദ്ധിച്ചിരുന്നു. അന്നേ അദ്ദേഹത്തിന്റെ ക്ലാസ് എന്നെ ആകർഷിച്ചിരുന്നു. രോഹിത് ഒരു ദിവസം ഇന്ത്യക്കായി കളിക്കുമെന്നും മഹാനായ ബാറ്റ്‌സ്മാനായി മാറുമെന്നും എനിക്കറിയാമായിരുന്നു”- അഫ്രീദി ടെലികോം ഏഷ്യ സ്‌പോർട്‌സിനോട് പറഞ്ഞു.

ഫിറ്റ്‌നസിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് രോഹിത് ഇപ്പോൾ സ്വീകരിക്കുന്നത്. 10 കിലോയിലധികം ഭാരം കുറച്ച് കൂടുതൽ കരുത്തനായാണ് അദ്ദേഹം കളിക്കളത്തിൽ തിരിച്ചെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആറ് മത്സരങ്ങളിൽ നിന്ന് 348 റൺസ് നേടി വിമർശകർക്ക് മറുപടി നൽകാനും അദ്ദേഹത്തിന് സാധിച്ചു. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിടുന്ന രോഹിത് 400 സിക്സറുകൾ എന്ന നാഴികക്കല്ലും താമസിയാതെ പിന്നിടുമെന്നാണ് വിലയിരുത്തൽ.

Also read: