02/08/2026
[fontresizer_tawhidurrahmandear_widget]

’ഇവിടെ എല്ലാംഹാപ്പി ആണ്, ഡ്രസ്സിങ് റൂമിലെ തർക്കങ്ങൾ അഭ്യൂഹം മാത്രം’; വിവാദങ്ങളിൽ ഹർഷിത് റാണ

 ’ഇവിടെ എല്ലാംഹാപ്പി ആണ്, ഡ്രസ്സിങ് റൂമിലെ തർക്കങ്ങൾ അഭ്യൂഹം മാത്രം’; വിവാദങ്ങളിൽ ഹർഷിത് റാണ

റായ്പൂർ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരവിജയത്തിന് പിന്നാലെ ഡ്രസ്സിങ് റൂമിലെ സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പേസർ ഹർഷിത് റാണ. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന സാമൂഹിക മാധ്യമങ്ങളിലെ അഭ്യൂഹങ്ങൾക്കിടെയാണ് റാണയുടെ പ്രതികരണം.

റാഞ്ചിയിൽ നടന്ന ആവേശകരമായ മത്സരം ജയിച്ച് ഇന്ത്യ പരമ്പരയിൽ 10 ന് മുന്നിലെത്തിയിരുന്നു. എന്നാൽ വിജയത്തിന് തൊട്ടുപിന്നാലെ, ഡ്രസ്സിങ് റൂമിൽ കോച്ച് ഗംഭീറും രോഹിത്‌കോഹ്‌ലി ജോഡിയും സംസാരിക്കുന്നില്ലെന്ന് വ്യാപകമായി റിപ്പോർട്ടുകൾ വന്നിരുന്നു.

രണ്ടാം ഏകദിനത്തിന് മുന്നോടിയായി റായ്പൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ, ഡ്രസ്സിങ് റൂമിലെ അന്തരീക്ഷം വളരെ സന്തോഷകരമാണെന്ന് റാണ വ്യക്തമാക്കി. ‘ഇതൊരു സന്തോഷകരമായ അന്തരീക്ഷമാണ്. സീനിയർ താരങ്ങൾ എപ്പോഴും ഞങ്ങളെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ഗ്രൗണ്ടിൽ സമ്മർദ്ദത്തിലാകുമ്പോൾ പോലും അവർ നിർദ്ദേശങ്ങൾ നൽകി സഹായിക്കുന്നു,’ റാണ പറഞ്ഞു.

‘ഇത് ടീമിന് വലിയ കാര്യമാണ്. യുവതാരങ്ങളെ എങ്ങനെ മെച്ചപ്പെടുത്തണമെന്ന് അവർ എപ്പോഴും പറഞ്ഞുകൊടുക്കും. അവരോടൊപ്പമുള്ള അന്തരീക്ഷം വളരെ മികച്ചതാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങളെയും വിമർശനങ്ങളെയും ഒഴിവാക്കി ഗ്രൗണ്ടിലെ പ്രകടനത്തിൽ മാത്രമാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും റാണ വ്യക്തമാക്കി.

Also read: