04/04/2026
[fontresizer_tawhidurrahmandear_widget]

’ആർ. ശ്രീലേഖയുടെ വിവാദ പ്രീപോൾ സർവേ ഫലം നിർമിച്ചത് ബിജെപി ഓഫീസിൽ’; വെളിപ്പെടുത്തൽ

 ’ആർ. ശ്രീലേഖയുടെ വിവാദ പ്രീപോൾ സർവേ ഫലം നിർമിച്ചത് ബിജെപി ഓഫീസിൽ’; വെളിപ്പെടുത്തൽ

തിരുവനന്തപുരം: ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ പുറത്തുവിട്ട പ്രീപോൾ സർവേ ഫലം നിർമ്മിച്ചത് പാർട്ടി ഓഫീസിലെന്ന് വെളിപ്പെടുത്തൽ. തിരുവനന്തപുരത്ത് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിവാദമായത്. സർവേ ഫലം പ്രചരിപ്പിച്ചതിന്റെ സ്‌ക്രീൻഷോട്ട് സഹിതമുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസം വ്യാപകമായി സർവേ ഫലം പ്രചരിപ്പിക്കപ്പെട്ടിരുന്നു. ശ്രീലേഖ തന്റെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റ് ചെയ്തതും ഇതേ കാർഡാണ്.

പ്രീപോൾ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തിൽ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നടപടിയെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എച്ച് ഷാജഹാൻ സൈബർ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷൻ ഇടപെടലിന് പിന്നാലെ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു.

തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയാണ് ആർ ശ്രീലേഖ. പ്രീപോൾ സർവേ പ്രസിദ്ധീകരിക്കുന്നത് സുപ്രീം കോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്. ‘ജനഹിതം ഇങ്ങനെയാകട്ടെ’ എന്ന തലക്കെട്ടോടെയാണ്, കോർപറേഷനിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന സ്വകാര്യ സർവേ ഫലം ശ്രീലേഖ പങ്കുവെച്ചത്.

Also read: